വാട്സ്ആപ്പിൽ ഒരിക്കൽ മാത്രം കാണാവുന്ന ഫോട്ടോകളുടെയും വീഡിയോയുടെയും സ്ക്രീൻഷോട്ട് എടുക്കുന്നത് തടയുന്ന സംവിധാനം നിലവിൽ വന്നു. ബീറ്റ അപ്ഡേറ്റിന്റെ ഭാഗമായി ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഐ.ഒ.എസ്, ആൻഡ്രോയിഡ് ബീറ്റ വേർഷനുകളിൽ ഈ ഫീച്ചർ എത്തിക്കഴിഞ്ഞു. ഇത് ഉടൻ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നാണ് വിവരം.


