പേരാവൂര്‍ നിടുംപുറംചാലിൽ ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
നിടുംപുറംചാല്‍ കുടുംബക്ഷേമ ഉപകേന്ദ്രത്തില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിനി നദീറയുടെ മകള്‍ നമ തസ്ലീനാണ് ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടത്.
വെള്ളത്തിന്റെ ഇരമ്പൽ കേട്ട് വീടിന് പുറത്തേക്ക് വന്ന നദീറയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകി പോവുകയുമായിരുന്നു.
കണ്ണൂരിൽ നാലിടത്ത് ഉരുൾപൊട്ടി; മലവെള്ളപ്പാച്ചിലിൽ മൂന്ന് പേർ ഒലിച്ചുപോയി, സൈന്യത്തിന്റെ സഹായം തേടി കളക്ടർ സന്ദേശമയച്ചു.
കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്യേരി, പൂളക്കുണ്ട് എന്നിവടങ്ങളിലാണ് ഉരുൾപൊട്ടിയത്. മൂന്ന് പേരെ കാണാതായി. വെള്ളറയിലെ ചന്ദ്രൻ, പേരാവൂർ മേലെ വെള്ളറ കോളനിയിൽ ഒരാളെയുമാണ് കാണാതായത്.
കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. രക്ഷാപ്രവർത്തനത്തിനായി ജില്ലാ കളക്ടർ സൈന്യത്തിന്റെ സഹായം തേടി. പ്രദേശത്ത് നിന്ന് അഞ്ച് വാഹനങ്ങൾ ഒഴുകിപ്പോയി. തലശ്ശേരി- മാനന്തവാടി റോഡിൽ വിവിധയിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.


