2021-2022 വര്‍ഷത്തില്‍ രാജ്യത്ത് 78 തവണ പെട്രോളിനും 76 തവണ ഡീസലിനും വില വര്‍ധിച്ചുവെന്ന് കേന്ദ്രം പാര്‍ലമെന്റില്‍. ആം ആദ്മി പാര്‍ട്ടി എം.പി രാഘവ് ചദ്ദയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയാണ് രാജ്യസഭയില്‍ എഴുതി തയ്യാറാക്കിയ മറുപടി നല്‍കിയത്.
ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് അംഗീകരിച്ച് കേന്ദ്രം നടത്തിയ യഥാര്‍ഥ കുറ്റസമ്മതമാണിതെന്ന് രാഘവ് ചദ്ദ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞയാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ വിലക്കയറ്റത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്. വിലക്കയറ്റത്തിൻ്റെ രൂക്ഷത തുറന്നു കാണിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ മുൻകൈ ഇല്ലാത്ത സാഹചര്യവുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.