ഇൻ്റർനാഷണൽ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പീസ് (ഐ.ഇ.പി) തയ്യാറാക്കിയ ആഗോള ഭീകര പട്ടികയില്‍ ലഷ്കറിനും മുകളിൽ ഭീകര സംഘടയായി സി.പി.ഐ. എന്തു പറ്റി എന്ന് ഇന്ത്യൻ നേതാക്കൾ തിരയുവോളം ലോക ഭീകര പട്ടികയിൽ പാർട്ടി ഉയരത്തിൽ തന്നെ നിന്നു. സി.പി.ഐ മാവോയിസ്റ്റ് എന്നതിന് പകരം സി.പി.ഐ എന്ന് മാത്രം പഠന റിപ്പോര്‍ട്ടില്‍ ലിസ്റ്റ് ചെയ്തതാണ് പ്രശ്നമെന്ന് പിന്നീട് പരിശോധനയിൽ കണ്ടെത്തി.
ഓസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആന്‍ഡ് പീസ് കഴിഞ്ഞ ദിവസമാണ് 2022ലെ ആഗോള ഭീകരപ്പട്ടിക പുറത്തു വിട്ടത്. അതില്‍ പന്ത്രണ്ടാമതായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തി. അല്‍ഖ്വയ്ദയും ലഷ്കര്‍ ഇ തൊയ്ബയുമെല്ലാം സി.പി.ഐയ്ക്ക് താഴെയായാണ് പട്ടികയില്‍ രേഖപ്പെടുത്തിയത്.
സംഭവം രാഷ്ട്രീയമായി പ്രചാരണം നേടിയതോടെയാണ് പാർട്ടി വിവരം അറിഞ്ഞത്. തുടർന്ന് സി.പി.ഐ ഐ.ഇ.പിയ്ക്ക് പരാതി അയച്ചു. തുടർന്നാണ് ലിസ്റ്റിലെ പിഴവ് പുനപരിശേധിക്കപ്പെട്ടത്. പറ്റിയ തെറ്റ് വൈകാതെ തന്നെ ഐഇപി. തിരുത്തി. സി.പി.ഐ എന്ന് പകരം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന് മാറ്റി എഴുതി.


