മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ കാർപെൻ്റർ ആക്കി തീർത്തത് ഒരു പ്രമുഖ മ്യൂസിക് ബ്രാൻ്റിനെയാണ്. ഒരു കാലത്ത് മനസുകളിൽ മഴ പെയ്യിച്ച സോഫ്ട് മെലോഡിയസ് പോപ്പിൻ്റെ തരംഗ ജോഡികളെ. നാട്ടു നാട്ടുവിന് ഓസ്കാർ ലഭിച്ചപ്പോൾ കീരവാണി താൻ കേട്ടുവളർന്ന സംഗീത ബ്രാൻ്റിനെ കുറിച്ച് പറഞ്ഞത് വാർത്ത തർജ്ജമ ചെയ്തവർ ചിന്തയില്ലാതെ കാർപെൻ്റർ എന്ന വാക്കിൽ കുരുങ്ങി ആവർത്തിക്കയായിരുന്നു.
1969 മുതൽ 2004 വരെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ആരാധകരെ കീഴടക്കിയ മ്യൂസിക് ബാൻഡ് ആണ് ഇപ്പറഞ്ഞ ‘കാർപെന്റേഴ്സ്’. സഹോദരങ്ങളായ കാരെൻ കാർപെൻ്ററും (1950–1983) റിച്ചാർഡ് കാർപെൻ്ററും (ജനനം 1946) മായി രണ്ടു പേർ പട്ടാളമായിരുന്നു അത്. പിന്നീട് സുഹൃത്ത് ജേക്കബുമായി ചേർന്ന് മൂവർ പട്ടാളമായി.
റിച്ചാർഡിൻ്റെ ഗാനരചനാപാടവവും സംഗീതചിട്ടപ്പെടുത്തലും, സഹോദരി കാരൻ്റെ മനോഹര ഗാനാലാപനവും ഒരുമിച്ചപ്പപ്പോൾ വളരെ പുതുമയാർന്ന ഒരു സോഫ്റ്റ് ക്ലാസിക്കൽ സംഗീതശൈലി തന്നെ ഉയർന്നു വന്നു. രണ്ടു പേരും പാടും എഴുതും. സംഗാത ആസ്വാദകർ ‘കാർപെൻ്റേഴ്സ്’നെ ആരാധന കൊണ്ട് മൂടി. ‘കാർപെൻ്റേഴ്സ്’ൻ്റെ 14 വർഷത്തെ കരിയറിൽ, നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്‌പെഷ്യലുകളും സഹിതം 10 ആൽബങ്ങൾ ചെയ്തു.
1965ൽ അവർ ആദ്യമായി ഒരു ജോഡിയായി, ഒപ്പം സുഹൃത്ത് ജേക്കബിനൊപ്പം ജാസ് അധിഷ്ഠിതമായ ‘റിച്ചാർഡ് കാർപെൻ്റർ ട്രിയോ’ എന്നൊരു ബാൻഡ് രൂപീകരിച്ചു. അതാണ് തുടക്കം പിന്നീട് 1969ൽ ‘കാർപെൻ്റേഴ്സ്’ എന്ന പേരിൽ A&M Records യുമായി കരാറിൽ ഒപ്പ് വച്ചു. അന്ന് കാരന് 19 വയസ്സ് മാത്രമായിരുന്നു പ്രായം. മാതാപിതാക്കളാണ് കാരന് വേണ്ടി കരാറിൽ ഒപ്പ് വച്ചത് എന്നും കഥയുണ്ട്.
അറുപതുകളിൽ ഉയർന്ന അവർ അടുത്ത ദശകത്തോടെ ലോക സംഗീതത്തിൻ്റെ ഗ്ലാമർ ലോകത്ത് എത്തി.1971 ൽ ഒരു ഓസ്‌കാറും രണ്ട് ഗ്രാമി അവാർഡ്സും ‘കാർപെൻ്റേഴ്സ്’നെ തേടിയെത്തി. കാർപെൻ്റേഴ്സ് ലോകമെമ്പാടും 90 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റു. യുകെയിൽ, 1970കളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഏഴാമത്തെ ആൽബം ആർട്ടിസ്റ്റായി അവർ റാങ്ക് ചെയ്യപ്പെടുകയും ചെയ്തു.
70 കളൂടെ അവസാനം കാരെൻ അനോറെക്സിയ എന്ന അസുഖത്തിൻ്റെ പിടിയിലകപ്പെടുകയും റിച്ചാർഡ് സെഡേറ്റീവ് ക്വാലുഡ്സിൻ്റെ പിടിയിലായി ചികിത്സയിലാവുകയും ചെയ്തു. അവർ ഒന്നിച്ചുള്ള അവസാന ആൽബം ‘മെയ്ഡ് ഇൻ അമേരിക്ക’ 1981 ൽ പുറത്തിറങ്ങി.
1983ൽ തൻ്റെ 32ആം വയസ്സിൽ കാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു. കാരെൻ്റെ മരണശേഷം, റിച്ചാർഡ് കാർപെൻ്റേഴ്സ് സമാഹാരങ്ങൾ നിർമ്മിച്ചു. 2004ൽ ഇറക്കിയ ”As Time Goes By” എന്ന ആൽബമാണ് ‘കാർപെൻ്റേഴ്സ്’ൻ്റേതായി അവസാനമായി ഇറങ്ങിയത്.
കീരവാണിയെ കീഴടക്കിയത്
ജാസിലെ ലളിത സംഗീതത്തിൻ്റെ വഴിയായിരുന്നു കാർപെൻ്റേഴ്സിൻ്റേത്. ഈണവും താളവും ലയസംഗീതത്തിൽ ആരാധകരെ മുക്കി. ഇന്നത്തെ അത്രയും മികച്ച റെക്കോഡിങ് സംവിധാനങ്ങൾ ഒന്നുമില്ലാത്ത കാലഘട്ടമായിരുന്നു. മികച്ച ബ്രാൻ്റുകൾ പലതും ജാസിലും പോപ്പിലും ശബ്ദതരംഗങ്ങൾ തന്നെ സൃഷ്ടിക്കുന്ന കാലഘത്തിലാണ് ആലാപനത്തിലെ ഭംഗിയും വരികളിലോ ആകർഷകതയും കൈ മുതലാക്കി അവർ ആരാധകരെ പിടിച്ചത്
തമിഴിൽ ഒരു കാലത്ത് ഇളയ രാജയും എ ആർ റഹാമാനും ഒക്കെ തുടങ്ങിവെച്ച മെലഡിയുടെ ഉന്മാദ ഭംഗിയുമായി കാർപൻ്റേഴ്സ് സംഗീതത്തിന് സാമ്യം കാണാം.


