കുസാറ്റില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരും ഹോസ്റ്റല്‍ യൂണിയന് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബോർഡ് സ്ഥാപിച്ചത് സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
ബി.ടെക് കോഴ്സിന് പഠിക്കുന്ന ആണ്‍കുട്ടികളുടെ സഹാറ എന്ന ഹോസ്റ്റലിലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ക്യാമ്പസിനുള്ളിലെ മറ്റു ഡിപ്പാർട്മെൻ്റുകളിൽ പഠിക്കുന്നവർ എത്തി അക്രമം നടത്തിയെന്നാണ് ഹോസ്റ്റലുള്ളവര്‍ ആരോപിക്കുന്നത്. ഹോസ്റ്റലുള്ളവര്‍ മറ്റുള്ളവരെ ആക്രമിച്ചുവെന്നും പരാതിപ്പെട്ടു. ഹോസ്റ്റലിനുള്ളില്‍ നിന്നും കിടക്കകളും മറ്റും വലിച്ചുവാരിയിട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ തീകൊളുത്തി.
പൊലീസ് എത്തിയതോടെ കൂടുതൽ വിദ്യാർഥികൾക്ക് മർദ്ദനമേറ്റു.


