കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യമാവാം ; സി പി ഐ പാർട്ടി കോൺഗ്രസിൽ ചർച്ച തുടരുന്നു

ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യംവേണമെന്ന് സി.പി.ഐ. പാർട്ടി കോൺഗ്രസിൽ കേരളാഘടകം ആവശ്യമുന്നയിച്ചു. ബിജെപി വിരുദ്ധ ബദൽ സഖ്യത്തിൻ്റെ കാര്യത്തിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചുള്ള ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ച് രാജാജി മാത്യു തോമസ് ആണ് ആവശ്യം ഉന്നയിച്ചത്.

ഈ നിലപാട് തിങ്കളാഴ്ച നടക്കുന്ന പൊതുചർച്ചയിലും സംവാദ വിഷയമാവും.

കോൺഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ ദേശീയ ബദൽ സാധ്യമല്ല. ബിജെപിയെ താഴെയിറക്കണം. ഇതിന് രാജ്യത്തുടനീളം വേരോട്ടമുള്ള കോൺഗ്രസിനെ കൂടെ കൂട്ടിയാൽ മാത്രമേ സാധിക്കൂ.

കേരളത്തിൽ പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരിക്കുമ്പോൾ ദേശീയതലത്തിൽ ഇക്കാര്യത്തിൽ ഒരു സഖ്യം വേണം. തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമല്ല വേണ്ടത്. അതിന് മുമ്പേതന്നെ സഖ്യം വേണം എന്നിങ്ങനെയാണ് കേരളാ ഘടകത്തെ പ്രതിനിധീകരിച്ച് സംസാരിച്ച രാജാജി മാത്യു തോമസ് ആവശ്യപ്പെട്ടത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...