ഖത്തര്‍ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. തിയാഗോ സില്‍വ ടീമിനെ നയിക്കും. പരിക്കേറ്റ ഫിലിപ്പ് കുട്ടിഞ്ഞ്യോ ടീമിലില്ല. കസമിറോ ടീമില്‍ ഉള്‍പ്പെട്ടു. 26 അംഗ സ്ക്വാഡിനെ പരിശീലകന് ടിറ്റെയാണ് പ്രഖ്യാപിച്ചത്.
ഗോളി ആലിസണ് ബക്കര്‍, മാഞ്ചസ്റ്റര്‍യുണൈറ്റഡിന്റെ കാര്‍ലോസ് ഹെന്റിക് കസമിറോ, ഫിര്‍മിന്യോ,ജെസ്യൂസ്, നെയ്മര്‍,വിനീഷ്യസ്, റോഡ്രിഗോ,റിച്ചാര്ലിസണ് എന്നിവരാണ് തിയാഗോ സില്‍വ നയിക്കുന്ന ടീമിലെ പ്രധാനികള്‍ . 39 കാരനായ ഡാനി ആൽവെസ് പുതു സാന്നിധ്യമാണ്. അതേ സമയം റോബേർട്ടോ ഫെർമിനോ പുറത്തായി.
ചരിത്രം മറികടക്കാൻ നെയ്മർ
121 കളിയില്‍ നിന്ന് 75 ഗോളുള്ള നെയ്മര്‍ക്ക് മൂന്നു ഗോളുകള്‍ കൂടി ഈ ലോക കപ്പിൽ നേടണം. അപ്പോൾ ഗോളടിയില്‍ പെലെയെ മറികടക്കാം. അഞ്ച് വട്ടം ചാമ്പ്യന്മാരായ ബ്രസീല്‍ ഏറ്റവും ഒടുവിലായി കിരീടം നേടിയത് 2002ലാണ്. അതായത് രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കിരീടനേട്ടമാണ് കാനറികളുടെ ലക്ഷ്യം.
ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്സര്‍ലണ്ട്, സെര്‍ബിയ,കാമറൂണ്‍ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടിയത്.
Brazil’s 26-man Qatar World Cup squad

Goalkeepers: Alisson (Liverpool), Ederson (Manchester City), Weverton (Palmeiras).
Defenders: Bremer (Juventus), Eder Militao (Real Madrid) Marquinhos (PSG), Thiago Silva (Chelsea), Danilo (Juventus), Daniel Alves (Pumas), Alex Sandro (Juventus), Alex Telles (Sevilla).
Midfielders: Bruno Guimaraes (Newcastle), Casemiro (Manchester United), Everton Ribeiro (Flamengo), Fabinho (Liverpool), Fred (Manchester United), Lucas Paqueta (West Ham).
Forwards: Antony (Manchester United), Gabriel Jesus (Arsenal), Gabriel Martinelli (Arsenal), Neymar Jr (Paris Saint-Germain), Pedro (Flamengo), Raphinha (Barcelona), Richarlison (Tottenham), Rodrygo (Real Madrid), Vinicius Jr (Real Madrid)


