നാഥുറാം ഗോഡ്സെ ഇന്ത്യയുടെ വിലപ്പെട്ട മകനായിരുന്നെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. ബാബറിനെയും ഔറംഗസീബിനെയും പോലെ ഇന്ത്യയില്‍ അധിനിവേശം നടത്തിയ ആളായിരുന്നില്ല ഗാന്ധിയുടെ ഘാതകന്. അദ്ദേഹം ഇന്ത്യക്കാരനായിരുന്നു, ഗിരിരാജ് സിങ് പറഞ്ഞു. ഛത്തീസ്ഗഢില്‍ രണ്ടു ദിവസത്തെ സന്ദര്ശനത്തിനെത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കെയാണ് ഗാന്ധി ഘാധകനെ വീരപുത്രനാക്കിയത്.
ബാബറിന്റെയും ഔറംഗസീബിന്റെയും മക്കളെന്ന് വിശേഷിപ്പിക്കുന്നതില്‍ സന്തോഷിക്കുന്നവര്‍ക്ക് ഭാരതമാതാവിന്റെ യഥാര്‍ഥ മക്കളാകാന്‍ കഴിയില്ലെന്നും ഗിരിരാജ് പറഞ്ഞു.
മഹാരാഷ്ട്രയിലെ കൊലാപുരില്‍ അടുത്തിടെ ഔറംഗസീബിനെയും ടിപ്പു സുല്‍ത്താനെയും കുറിച്ചുള്ള സമൂഹമാധ്യമ ട്വീറ്റുകള്‍ക്കെതിരേ ഹിന്ദുത്വ സംഘടനകള്‍ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. അക്രമാസക്തമായി തീർന്ന പ്രതികരണങ്ങൾ ക്രമസമാധാനം തകർത്തു. തുടർന്ന് ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ രംഗത്ത് എത്തി. ഔറംഗസീബിനെ മഹത്വവത്കരിച്ചാല് പ്രതികരണമുണ്ടാകുമെന്നും ഇപ്പോള്‍ പെട്ടെന്ന് ചില ജില്ലകളില്‍ ഔറംഗസീബിനെ പിന്തുണക്കുന്നവര്‍ രംഗത്തെത്തിയിരിക്കുകയാണെന്നും ഫഡ്നാവിസ് അന്ന് പ്രസ്താവിച്ചിരുന്നു.
ഇതിനെതിരേ എ.ഐ.എം.ഐ.എം. നേതാവ് ഉവൈസി പ്രതികരിച്ചിരുന്നു. ഫഡ്നാവിസ് ‘ഇത്രയും വിദഗ്ധനായ ബി.ജെ.പി. നേതാവാ’യ കാര്യം അറിഞ്ഞില്ലെന്നായിരുന്നെന്നും ഗോഡ്സെയുടെ സന്താനങ്ങളെന്ന് വിളിക്കാനും ഉവൈസി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഉവൈസിയുടെ ഈ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ കേന്ദ്രമന്ത്രിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്.
ബിഹാറിൽ ഭൂമിഹാറുകൾക്ക് ആധിപത്യമുള്ള ബെഗുസറായി മണ്ഡലത്തിൽ നിന്നും തിരഞ്ഞടുക്കപ്പെട്ട എം പിയാണ് അടിയുടറച്ച മോഡി ഭക്തനായ ഗിരിരാജ് സിങ്ങ്.


