Tuesday, February 24, 2026

ചാറ്റ് പുറത്ത് പോയത് സംസ്ഥാന ഭാരവാഹികൾ മാത്രമുള്ള ഗ്രൂപ്പിൽ നിന്ന്, എങ്ങനെയെന്ന് അറിയില്ലെന്ന് ശബരീനാഥ്

 വിമാനത്തില്‍ മുഖ്യമന്ത്രിക്കുനേരെയുണ്ടായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത സംഭവം കേസായിതിന്നു പിന്നാലെ ചാറ്റ് പുറത്തുപോയത് എങ്ങനെയെന്ന് അറിയില്ലെന്ന് കെ.എസ്.ശബരീനാഥന്‍.

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഭാരവാഹികള്‍ മാത്രമുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് ചാറ്റു പുറത്ത് പോയത്. ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സജി ചെറിയാന്റെ വീഡിയോ പോലും അകത്തുനിന്നല്ലേ പോയതെന്ന് അദ്ദേഹം മറു ചോദ്യം കൊണ്ട് മൂടി.

യൂത്ത് കോണ്‍ഗ്രസ് ഒരു സ്വതന്ത്ര സംഘടനയാണെന്നും ആ സംഘടനയുടെ തീരുമാനങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് എടുത്തതാണെന്നും ശബരീനാഥന്‍ പറഞ്ഞു. അല്ലാതെ എകെജി സെന്ററില്‍ നിന്ന് പറയുന്നത് പോലെ സമരം ചെയ്യുന്ന ഡിവൈഎഫ്‌ഐ പോലുള്ള സംഘടനയല്ല യൂത്ത് കോണ്‍ഗ്രസ്. പ്രതിഷേധത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ നേതൃത്വം അറിഞ്ഞിട്ടുണ്ട്. അതിന് ശേഷം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

സമരസംഘടനയാണ് യൂത്ത് കോണ്‍ഗ്രസെന്നും സമരവീര്യത്തോടെതന്നെ എല്ലാ ജനാധിപത്യ മര്യാദയും പാലിച്ചുകൊണ്ടു തന്നെ മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേര്‍ത്തു.

സംഘടന ആലോചിച്ചാണ് രണ്ട് വര്‍ഷമായി സമരം ചെയ്യുന്നത്. തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ സമരം ചെയ്യുന്നത് പോലെ, സെക്രട്ടറിയേറ്റില്‍ സമരം ചെയ്യുന്നത് പോലെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് വിമാനത്തില്‍ പ്രതിഷേധം നടത്തിയത്. പ്രതിഷേധം, പ്രതിഷേധം എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ അവരെ ആക്രമിച്ചതും വധിക്കാന്‍ ശ്രമിച്ചതും ഇ.പി. ജയരാജനാണ്. ഇന്‍ഡിഗോയുടേയും ഡിജിസിഐയുടേയും റിപ്പോര്‍ട്ടില്‍ പോലും ലവല്‍ വണ്‍ കുറ്റമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായുള്ളത് ശബരീനാഥ് പറഞ്ഞു

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...