ചൈനയിൽ മിഥുൻ ചക്രവർത്തിയുടെ “ജിമ്മി… ജിമ്മി….” വൻ ഹിറ്റ്, 1982 ലെ പാട്ടിൽ സമര രാഷ്ട്രീയം

1982 ല്‍ മിഥുന്‍ ചക്രവര്‍ത്തി അഭിനയിച്ച ‘ഡിസ്കോ ഡാന്‍സര്‍’ എന്ന ഹിന്ദി സിനിമയില്‍ ബാപ്പി ലാഹിരി എഴുതിയ ജിമ്മി ജിമ്മി എന്ന ഗാനം മറക്കാനാവില്ല. അന്നത്തെ ഹിറ്റ് ഇന്നും പുതിയ രാഷ്ട്രീയ തരംഗമാവുകയാണ്. ഇന്ത്യയിലല്ല, അങ്ങ് ചൈനയിലാണ് ജിമ്മി ജിമ്മി തരംഗം സൃഷ്ടിക്കുന്നത്.

ചൈനീസ് സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധമായി പാട്ടിന് പുതിയ അർഥവും വ്യാപ്തിയും കൈവന്നു. എസിനിമയില്‍  പാർവതി ഖാനാണ് ഗാനം ആലപിച്ചത്. ‘Jie mi, Jie mi’ എന്ന് മാന്‍ഡരിന്‍ ഭാഷയില്‍ പറഞ്ഞാല്‍ ‘എനിക്ക് ചോറ് തരൂ’ എന്നാണ് അര്‍ത്ഥം. പൊതു ജനം ഈ അർഥത്തെ ഉപയോഗപ്പെടുത്തിയാണ് പാട്ട് പാടിയും ഷെയർ ചെയ്തും സമരം ആഘോഷിക്കുന്നത്.

ചൈനയില്‍ മൂന്നാം തവണയും അധികാരം ഉറപ്പിച്ച ഷി ജിന്‍ പിങിന്‍റെ സീറോ കൊവിഡ് നയത്തില്‍ വിലക്കയറ്റവും ഭക്ഷ്യ ക്ഷാമവും വർധിക്കയാണ്. പൊറുതിമുട്ടിയ ജനം സാമൂഹിക മാധ്യമങ്ങളില്‍ ബാപ്പി ലാഹിരിയുടെ ഗാനത്തോടൊപ്പം തങ്ങളുടെ ഒഴിഞ്ഞ പാത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധിക്കുന്നത്. 

സര്‍ക്കാറിനെതിരെ ഉയര്‍ന്ന പോസ്റ്ററുകള്‍ നിമിഷ നേരം കൊണ്ടാണ് നീക്കം ചെയ്യപ്പെട്ടത്. ശക്തമായ സര്‍ക്കാര്‍ നിരീക്ഷണങ്ങള്‍ക്കിടയിലും പ്രതികരിക്കാനുള്ള മനുഷ്യന്‍റെ അഭിവാഞ്ചയുടെ ഉദാഹരണമായി ബാപ്പി ലാഹിരിയുടെ ‘ജിമ്മി ജിമ്മി’ എന്ന ഗാനം ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. 

ഇവയിൽ ഭൂരിഭാഗവും ടിക് ടോക്കിന്‍റെ മറ്റൊരു ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ഡൂയിനി’ലാണ് പുറത്തിറക്കിയിരിക്കുന്നത്. ലോകമെങ്ങും കൊവിഡ് രോഗബാധയില്‍ ക്രമാനുഗതമായ കുറവ് വന്നെങ്കിലും ലോകത്ത് ഇപ്പോഴും ലോക്ഡൗണും ക്വാറന്‍റീനും കര്‍ശനമായി പാലിക്കുന്ന ഏക രാജ്യമാണ് ചൈന. യാത്രാ നിയന്ത്രണങ്ങള്‍, നിര്‍ബന്ധിത പരിശോധന, നെഗറ്റീന് പരിശോധനകള്‍ എന്നിങ്ങനെ സീറോ കൊവിഡ് നയമാണ് ചൈന പിന്തുടരുന്നത്. എബാപ്പി ലാഹിരിയുട ജിമ്മി ജിമ്മി എന്ന ഗാനം നേരത്തെ റഷ്യയിലും ജപ്പാനിലും ചൈനയിലും ഏറെ പ്രശസ്തമായിരുന്നു. 

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...