Saturday, February 21, 2026

ചൈനീസ് പാർട്ടി കോൺഗ്രസിനിടെ ഹു ജിൻ്റോയെ നീക്കുന്ന പുതിയ വീഡിയോ വൈറലായി

 ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നി​ടെ മു​ൻ പ്ര​സി​ഡ​ന്റ് ഹു ​ജി​ന്റാ​ഓ​യെ നാ​ട​കീ​യ​മാ​യി ഹാ​ളി​ൽ​നി​ന്ന് നീ​ക്കു​ന്ന​തി​ന്റെ പു​തി​യ വി​ഡി​യോ വൈറലായി. ഹു ​ജി​ന്റാ​ഓ​യെ പൊ​ടു​ന്ന​നെ നീ​ക്കി​യ​തി​ന്റെ കാ​ര​ണം വീണ്ടും ചർച്ചയിലെത്തി.

മു​ൻ പോ​ളി​റ്റ് ബ്യൂ​റോ അം​ഗം ലി ​ജാ​ൻ​ഷു ക്ഷീണിതനായ ഹു ​ജി​ന്റാ​ഓ​യു​ടെ മു​ന്നി​ലെ ഫ​യ​ൽ എ​ടു​ക്കു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും വീഡിയോയിലുണ്ട്. പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ് മ​റ്റൊ​രാ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ന്ന​തും കാണാം. ഇ​ദ്ദേ​ഹമാണ് ഹു ​ജി​​ന്റാ​ഓ​യെ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോകുന്നത്.

അ​നു​ര​ഞ്ജ​ന​ത്തി​ന്റെ പ​ഴ​യ​കാ​ലം ക​ഴി​ഞ്ഞെ​ന്ന ഷി ​ജി​ൻ​പി​ങ്ങി​ന്റെ കൃ​ത്യ​മാ​യ സ​ന്ദേ​ശ​മാ​ണ് ഇ​തു​വ​ഴി വ്യ​ക്ത​മാ​യ​തെ​ന്ന് ഒ​രു​വി​ഭാ​ഗം ക​രു​തു​മ്പോ​ൾ, ഹു ​ജി​ന്റാ​ഓ​യു​ടെ മോ​ശം ആ​രോ​ഗ്യം മാ​ത്ര​മാ​ണ് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള കാ​ര​ണ​മെ​ന്ന് മ​റ്റു​ള്ള​വ​ർ ക​രു​തു​ന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...