നിശ്ചിത സമയത്തും അധിക സമയത്തും തുല്യത പാലിച്ച മത്സരത്തിന് ഒടുവിൽ ജപ്പാന് കാലിടറി. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ 43-ാം മിനിറ്റില്‍ ഡെയ്സന്‍ മെയ്ഡായുടെ ഗോളില്‍ മുന്നിലെത്തിയ ജപ്പാനെ രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ഇവാന് പെരിസിച്ചിന്റെ മിന്നല്‍ ഹെഡ്ഡറിലാണ് ക്രൊയേഷ്യ സമനിലയില്‍ തളച്ചത്.
സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഖത്തര്‍ ലോകകപ്പില്‍ ആദ്യമായണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തുന്നത്.
ക്രൊയേഷ്യയുടെ ഗോളി ഡൊമിനിക് ലിവാകോവിച്ചാണ് ഷൂട്ടൗട്ടില്‍ പോസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തെടുത്തതോടെ ജപ്പാന്റെ കാര്യത്തില്‍ തീരുമാനംആയി. ജപ്പാനായി ആദ്യപകുതിയില്‍ ഡയ്സന്‍ മയേഡയും (43-ാം മിനിറ്റ്) ക്രൊയേഷ്യയ്ക്കായി രണ്ടാം പകുതിയില്‍ ഇവാന് പെരിസിച്ചും (55-ാം മിനിറ്റ്) ഗോള്‍ നേടി. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചിരുന്നു. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ജപ്പാനാണ് ആദ്യം ലീഡെടുത്തത്.
മൂന്ന് ജാപ്പനീസ് കിക്കുകള്‍ തട്ടികയറ്റിയ ഗോളി ലിവാകോവിച്ചിന്റെ കരുത്താണ് നിലവിലെ റണ്ണറപ്പ് ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം.
മായ യോഷിദ, കോറു മിറ്റോമ, താകുമി മിനാമിനോ എന്നിവരുടെ കിക്കുകളാണ് ലിവാകോവിച്ച് ഡൈവ് ചെയ്ത് തടഞ്ഞത്. ക്രൊയേഷ്യയുടെ മാര്‍ക്കോ ലിവായയുടെ കിക്ക് പോസ്റ്റില്‍ ഇടിച്ചു മടങ്ങി. ജപ്പാന്റെ തകുമ അസാനോയുടെ കിക്ക് മാത്രമാണ് വലയില്‍ കയറിയത്. ക്രൊയേഷ്യയ്ക്കായി മരിയോ പസാലിച്ചും മാഴ്സലോ ബ്രോസോവിച്ചും നിക്കോളാ വ്ളാസിച്ചും ലക്ഷ്യം കണ്ടു.


