ട്വിറ്റർ പെയിഡാവുന്നു, പൊതു ഉപയോഗത്തിന് കാശ് വാങ്ങും

വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരില്‍നിന്നും സര്‍ക്കാരുകളില്‍നിന്നും ട്വിറ്റര്‍ സേവനത്തിന് പണം ഈടാക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. സാധാരണ ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ സൗജന്യമായിത്തന്നെ തുടരുമെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.

കൊമേഴ്‌സ്യല്‍, ഗവണ്‍മെന്റ് ഉപയോക്താക്കളില്‍നിന്ന് ട്വിറ്റര്‍ ചെറിയ ഫീസ് ഈടാക്കിയേക്കും എന്നാണ് സൂചന. സൗജന്യമായി സേവനം നല്‍കുന്നതാണ് ഫ്രീമേസന്‍സിന്റെ പരാജയത്തിനു കാരണമെന്ന് മറ്റൊരു ട്വീറ്റില്‍ മസ്‌ക് പറഞ്ഞു.

ട്വീറ്റുകള്‍ക്ക് പണം ഈടാക്കിത്തുടങ്ങിയാല്‍ സേവനത്തിന് ചാര്‍ജ് ഈടാക്കുന്ന ആദ്യ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയി ട്വിറ്റര്‍ മാറും. ഇതുള്‍പ്പെടെ ഒട്ടേറെ പോളിസി മാറ്റങ്ങള്‍ ട്വിറ്ററില്‍ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്

ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാളിനെ മാറ്റിയിരുന്നു.

 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റർ വാങ്ങിയത്. ഇതിന് പിന്നാലെ പരാഗ് അഗ്രവാളിനെ മാറ്റുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഈ വർഷം അവസാനത്തോടെ ട്വിറ്റർ ഏറ്റെടുക്കൽ പൂർത്തിയാവും. അതുവരെ സിഇഒയായി തുടരാൻ പരാഗ് അഗ്രവാളിനെ അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...