വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഡ്രൈവര്‍നിയമനത്തിനുള്ള പൊതുപരീക്ഷ സെപ്റ്റംബര്‍ 3-ന് ആയിരിക്കും.
ഇവയിൽ 19 കാറ്റഗറികളിലായി മൊത്തം 1,04,908 അപേക്ഷകളുണ്ട്.
പരീക്ഷയെഴുതാന്‍ താത്പര്യമുള്ളവര്‍ ജൂലായ് 12-നകം ഒറ്റത്തവണ പ്രൊഫൈലിലൂടെ കൺഫർമേഷൻ നൽകണം. അവര്‍ക്ക് മാത്രമേ പരീക്ഷാസൗകര്യം ഒരുക്കുകയുള്ളൂ. മറ്റുള്ളവരുടെ അപേക്ഷ അസാധുവാക്കും.
പൊതു അപേക്ഷകര്‍ 70,000 വരുമെന്നാണ് കണക്കാക്കുന്നത്. പൊതുപരീക്ഷയില്‍ വിജയിക്കുന്നവരെ അതത് തസ്തികകളിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രായോഗികപരീക്ഷയ്ക്കുശേഷമാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.
എക്‌സൈസിലേക്കാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്-23,010 എണ്ണം. സര്‍വകലാശാലകള്‍, ടൂറിസം, ഹാൻഡക്സ്, മാര്‍ക്കറ്റ് ഫെഡ്, മത്സ്യഫെഡ്,റബ്ബര്‍ ഫെഡറേഷന്‍, വനംവകുപ്പ്, വിവിധ വകുപ്പുകള്‍ എന്നിവിടങ്ങളിലേക്കാണ് മറ്റ് ഒഴിവുകൾ കാറ്റഗറൈസ് ചെയ്തിട്ടുള്ളത്.


