28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ യുഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു.
എൽ ഡി എഫ് 15 സീറ്റിൽ യുഡിഎഫ് 11
സംസ്ഥാനത്ത് 12 ജില്ലകളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 28 തദ്ദേശഭരണ വാർഡുകളിൽ 15ലും എൽ ഡി എഫ് വിജയം നേടി. 11 സീറ്റില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ രണ്ട് സീറ്റില്‍ ബിജെപി വിജയിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയിച്ചതാണ് ഇവിടെ എല്‍.ഡി.എഫിന് തിരിച്ചടിയായത്.


