വയനാട്ടിൽ പുലി കിണറ്റിൽ വീണു. തവിഞ്ഞാൽ പഞ്ചായത്തിലെ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് രാവിലെ പുലി വീണത്. മോട്ടോർ പമ്പ് സംവിധാനത്തിന് കേടുപാട് വരുത്തുകയും ചെയ്തു.
വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ രക്ഷിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
രാവിലെ ആറരയോടെ മോട്ടോറിൽ വെള്ളം കയറാത്തതിനെത്തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. കിണറിന് മുകളിലെ വല പൊട്ടിയാണ് പുലി വീണത്. ഇതിനെ നടക്കാൻ ശ്രമിച്ചപ്പോൾ വീണതാവാം എന്നു കരുതുന്നു. മോട്ടോറിന്റെ പൈപ്പ് പുലി കടിച്ച് മുറിച്ചിരുന്നു. വന്യമൃഗശല്യമുള്ള മേഖലയാണിത്.


