തിരുവനന്തപുരത്ത് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.
ടേക്ക് ഓഫിനിടെ തകരാർ മൂലം നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്.


