ദമ്പതികളെ കെട്ടിയിട്ട് കവർച്ച: രണ്ടു സ്ത്രീകൾ ഉൾപ്പെടെ മോഷണ സംഘം പിടിയിൽ

വടക്കഞ്ചേരി പന്നിയങ്കര ചുവട്ട്പാടത്ത് ദമ്പതികളെ കെട്ടിയിട്ട് സ്വർണ്ണവും, പണവും കവർന്ന സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ ആറ് പേർ പിടിയിൽ. സേലം സ്വദേശികളായ മൂന്ന് പേരും, നാമക്കൽ സ്വദേശികളായ മൂന്നു പേരുമാണ് അറസ്റ്റിലായിരിക്കുന്നത്.

കഴിഞ്ഞമാസം 22 നാണ് ചുവട്ട്പാടത്തെ റിട്ട. കെ എസ് ആർ ടി സി ജീവനക്കാരൻ പുതിയേടത്ത് വീട്ടിൽ സാം പി ജോൺ, ഭാര്യ ജോളി എന്നിവരെ ആക്രമിച്ച് കെട്ടിയിട്ട് 25 പവൻസ്വർണ്ണവും, 10,000 രൂപയും കവർന്നത്. നാടിനെ ഞെട്ടിച്ച കവർച്ചയായിരുന്നു ഇത്.

സേലം ചിന്ന ശ്രീരാംപെട്ടി കടത്തൂർ അഗ്രഹാരം കേശവൻ (40), സിംഗഗിരി പനങ്ങാട് പെരിയാണ്ടിപ്പട്ടി പ്രഭു (34), അസ്‌താംപട്ടി മണക്കാട് അൻപ്നഗർ മുഹമ്മദ് അബ്‌ദുള്ള (24), നാമക്കൽ സെന്തമംഗലം കൈകാട്ടി എരുമപ്പെട്ടി തമിഴ്‌ശെൽവൻ (21) ത്രിച്ചൻകാട് സൂരൻപാളയം യമുന റാണി (27), സൂരൻ പാളയം യുവറാണി (40) എന്നിവരാണ് വടക്കഞ്ചേരി പൊലീസിൻ്റെ കസ്റ്റഡിയിലുള്ളത്.

അന്തർസംസ്ഥാന മോഷ്ടാക്കളാണ് പിടിയിലായിരിക്കുന്നത്. ഇവരുടെ പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നാണ് സംശയിക്കുന്നത്. പന്നിയങ്കരയിലെ കവർച്ചയ്ക്ക് ശേഷം സേലത്തേക്ക് കടന്ന ഇവരെ പോലീസ് പിൻതുടർന്നിരുന്നു. സേലത്ത് മറ്റൊരു കേസിൽ അറസ്റ്റ് ചെയ്ത് മധുര ജയിലിൽ റിമാൻ്റിലായിരുന്ന ഇവരെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

ഈ മാസം 11 വരെയാണ് ഇവർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടാവുക. ഇവർ കവർന്ന സ്വർണ്ണം ഈ റോഡിൽ വില്പന നടത്തി എന്നാണ് പറയുന്നത്. തെളിവെടുപ്പിനും, തുടരന്വേഷണത്തിനും ശേഷം പ്രതികളെ കോടതിയിൽ ഹാജറാക്കും. നിരവധി മോഷണ കേസുകൾ ഇവരുടെ പേരിലുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...