ചേവായൂരില്‍ നടിയും മോഡലുമായ ഷഹന ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം.
തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും ഷഹനയുടെ മാതാവ് പ്രതികരിച്ചു. ഷഹന കഴിഞ്ഞ ദിവസം തന്നെ വിളിച്ചിരുന്നെന്നും ഭര്‍ത്താവ് ക്രൂര മര്‍ദനത്തിന് ഇരയാക്കുന്നുവെന്ന് പറഞ്ഞിരുന്നെന്ന് സഹോദരനും പറഞ്ഞു.
കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിനിയാണ് ഷഹന. പറമ്പില്‍ ബസാറില്‍ വാടയ്ക്ക് താമസിക്കുന്ന ഷഹനയെ ജനലഴിയില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സജ്ജാദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഒരു വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം കാസര്‍ഗോഡ് നിന്ന് കോഴിക്കോട് എത്തി പറമ്പില്‍ ബസാറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
ഇരുവരും താമസിക്കുന്ന സ്ഥലത്തേക്ക് പല തവണ തങ്ങള്‍ പോകാന്‍ ശ്രമിച്ചെങ്കിലും സജ്ജാദും സുഹൃത്തുക്കളും ചേര്‍ന്ന് അത് തടഞ്ഞെന്നും ഷഹനയുടെ കുടുംബം പറഞ്ഞു.
പറഞ്ഞിട്ടുണ്ട്. പലപ്പോഴും പണത്തിന് വേണ്ടി ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്.
ഒരു തമിഴ് മൂവിയില്‍ അവള്‍ ഹീറോയിന്‍ ആയിരുന്നു. അതിന്റെ പ്രതിഫലത്തിന് വേണ്ടി അവന്‍ പല രീതിയില്‍ അവളെ ഉപദ്രവിച്ചിരുന്നു. അക്കാര്യം ഷഹന എന്നോട് പറഞ്ഞിട്ടുമുണ്ട്. അവന് വേണമെങ്കില്‍ കൊടുത്തേക്ക് പ്രശ്‌നമുണ്ടാക്കേണ്ട എന്നായിരുന്നു അന്ന് ഞാന്‍ പറഞ്ഞത്. 11ാം തിയതി വിളിച്ചിട്ട് ഒരു വര്‍ക്കിന്റെ ചെക്ക് കിട്ടിയിട്ടുണ്ട് എന്ന് അവള്‍ പറഞ്ഞിരുന്നു. എന്താണ് അതിന് ശേഷം നടന്നത് എന്ന് അറിയില്ല, സഹോദരന്‍ പറഞ്ഞു.
അവളെ ജീവിക്കാന്‍ വിടില്ലെന്ന് അവന്‍ പറഞ്ഞിട്ടുണ്ട്. 25 പവന്‍ കൊടുത്തിട്ടാണ് വിവാഹം കഴിപ്പിച്ചത്. അതെല്ലാം അവന്‍ നഷ്ടപ്പെടുത്തി. എനിക്ക് നാട്ടിലേക്ക് വരണമെന്നും എന്നെ ഇവിടെ ബന്ദിയാക്കിയിരിക്കുകയാണെന്നും മകള്‍ ഫോണില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്നും പറഞ്ഞു. ഈ വിവരം അറിഞ്ഞ് ഞങ്ങള്‍ അവിടെ ചെന്നെങ്കിലും ഞങ്ങളെ അവിടേക്ക് കയറ്റിയില്ല. ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു എന്നും പറഞ്ഞു.


