തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കി. ഭരണകക്ഷിയുടെ രാഷ്ട്രീയവും നിലപാടും വ്യക്തമാക്കുന്ന ഭാഗങ്ങൾ വിട്ടതോടെ നിയമസഭ ബഹളത്തിൽ മുങ്ങി. ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ വഴികാട്ടികളായ പെരിയാര്‍, ബി.ആര്. അംബേദ്കര്‍, കെ. കാമരാജ്, അണ്ണാദുരൈ എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടു. പ്രസംഗത്തിലെ 65-ാം ഖണ്ഡികയിലെ ദ്രാവിഡ മോഡല്‍ എന്ന പ്രയോഗവും ഗവര്‍ണര്‍ ആർ എൻ രവി വായിക്കാതെ വിട്ടതോടെ പ്രശ്നം രാഷ്ട്രീയ വെല്ലുവിളിയായി.
പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ ഒഴിവാക്കി ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രമേയം പാസാക്കി. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ദേശീയഗാനം പൂർത്തിയാക്കാൻ നിൽക്കാതെയായിരുന്നു ഇറങ്ങിപ്പോക്ക്.
ഗവര്‍ണര്‍ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ പക്ഷെ സ്പീക്കര്‍ പരിഭാഷയില്‍ വായിച്ചു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കിയ ഗവര്‍ണര്‍ അദ്ദേഹത്തിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും ചെയ്തിരുന്നു. പെരിയാറിന്റേയും അംബേദ്കറുടേയും കാമരാജിന്റേയും അണ്ണാദുരയുടേയും കരുണാനിധിയുടേയും സിദ്ധാന്തങ്ങളും ആശയങ്ങളും പിന്തുടരുന്ന സര്‍ക്കാര്‍ ദ്രാവിഡ മോഡല്‍ ഭരണമാണ് കാഴ്ചവെക്കുന്നത് എന്ന ഭാഗമാണ് കൃത്യമായും ഒഴിവാക്കിയത്. എന്നാൽ എല്ലാഭാഗത്തും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് ഗവര്‍ണര്‍ വായിക്കുകയും ചെയ്തു.
ഈ വർഷത്തെ ആദ്യ സെഷനാണ്. തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിൽ തന്നെ നയപ്രഖ്യാപന പ്രസംഘത്തിലെ വ്യതിചലനവും ഇറങ്ങിപ്പോക്കും ആദ്യമാണ്.
സംസ്ഥാനത്തിന്റെ ക്രമസമാധാനനിലയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗവും ഗവര്‍ണര്‍ ഒഴിവാക്കിയിരുന്നു. സമാധാനത്തിന്റെ തുറമുഖമായി തമിഴ്നാട് മാറിയെന്നും വിദേശ നിക്ഷേപകരെ വലിയതോതില്‍ ആകര്‍ഷിക്കുന്നുവെന്നും എല്ലാമേഖലയിലും പുരോഗതി പ്രാപിക്കുന്നുവെന്നുമുള്ള ഭാഗവും വായിച്ചില്ല.
ഗവർണറുടെ കൂട്ടിചേർക്കൽ വാക്കുകൾ രേഖകളിൽ നിന്നും മാറ്റാൻ മുഖ്യമന്ത്രി സ്റ്റാലിൻ

പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ ഒഴിവാക്കി ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രമേയം പാസാക്കി. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്
തമിഴ്നാട് നിയസഭയിൽ 21 ബില്ലുകൾ ഗവർണറുടെ അനുമതി കാത്ത് കഴിയുന്നുണ്ട്.
സംസ്ഥാനത്തിന്റേ പേര് തമിഴ്നാട് എന്നതിന് പകരം തമിഴകം എന്നാക്കണമെന്ന ആര്.എന്‍. രവിയുടെ പ്രസ്താവനയ്ക്കെതിരെ, അദ്ദേഹം പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ ഭരണപക്ഷ അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തമിഴ്നാട് വാഴ്ക, ഞങ്ങളുടെ നാട് തമിഴ്നാട് തുടങ്ങിയ മുദ്രാവക്യങ്ങളുമായി എം.എല്‍.എമാര്‍ രംഗത്തെത്തി. ഡി.എം.കെയ്ക്ക് പുറമേ കോണ്‍ഗ്രസും സി.പി.ഐയും സി.പി.എമ്മും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പി. എം.എല്‍.എ. വനതി ശ്രീനിവാസന് മാത്രമാണ് ഗവര്‍ണറെ അനുകൂലിച്ചത്.


