Monday, August 18, 2025

നയൻതാരയെയും വിഗ്നേഷിനെയും ഒരുമിപ്പിക്കാൻ മൂന്നു തവണ മുടങ്ങിയ ആ സിനിമ

നയൻ താരയും വിഗ്നേഷ് ശിവനും ഒന്നാകുമ്പോൾ അതിന് പിന്നിൽ ഒരു സിനിമയുടെ കഥയുണ്ട്. ഇരുവരെയും ഒന്നിപ്പിക്കാൻ മൂന്നു തവണ ചിത്രീകരണം മുടങ്ങിയ സിനിമ. അവസാനം ഇരുവരുടെയും വിവാഹത്തിലൂടെയുള്ള കൂടി ചേരലിന് നിമിത്തമായി തീർന്ന സിനിമ.

ആ സിനിമയുടെ കഥ ഇങ്ങനെയാണ്..

നാനും റൗഡിതാന്‍ എന്ന ചിത്രം ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ നയന്‍താര എന്ന നടി വിഘ്‌നേഷ് ശിവൻ്റെ മനസ്സിലുണ്ടായിരുന്നില്ല. സംഗീത സംവിധായകന്‍ അനിരുദ്ധ രവിചന്ദറിനെയും സാമന്തയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചെന്നൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയായിരുന്നു വിഘ്‌നേഷിൻ്റെ ലക്ഷ്യം. എന്നാല്‍ അഭിനയിക്കാനില്ലെന്ന് അനിരുദ്ധ് പറഞ്ഞതോടെ സിനിമ മുടങ്ങി.

2013 ല്‍ സംവിധായകന്‍ ഗൗതം വാസുദേവന്‍ നൗനും റൗഡി താന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഗൗതം കാര്‍ത്തിക് ആയിരുന്നു ചിത്രത്തിലെ നായകന്‍. ലാവണ്യ ത്രിപതിയായിരുന്നു നായിക. എന്നാല്‍ അതും മുടങ്ങിപ്പോയി.

ഒടുവില്‍ ധനുഷ് നിര്‍മാണം ഏറ്റെടുത്തതിന് ശേഷമാണ് നയന്‍താരയും വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമാകുന്നത്. നാല്‍പ്പത് ദിവസങ്ങള്‍ നീണ്ട ചിത്രീകരണത്തിനൊടുവിലാണ് സെറ്റിൽ ഒരു പ്രണയം മൊട്ടിടുന്നത്. നയൻ മാം എന്നത് മെല്ലെ മാറി കണ്ണും കരളുമായി ജീവനിലേക്ക് എത്തി നയന്‍താരയെ സംബന്ധിച്ച് സിനിമാജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു നൗനും റൗഡി താന്‍. ഈ ചിത്രത്തിന് ശേഷമാണ് ഒരു അഭിനേത്രിയെന്ന നിലയില്‍ നയന്‍താരയെ ഒട്ടനവധി മികച്ച കഥാപാത്രങ്ങള്‍ തേടിവരുന്നത്. വര്‍ഷങ്ങളായി തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേത്രി നയന്‍താരയാണ്.

നയൻമാമിൽ നിന്ന് കൺമണിയായ് ജീവിതത്തിലേക്ക് എത്തിയത്

ആദ്യം വിളിച്ചത് നയന്‍മാം, പിന്നീട് കാദംബരി, അത് തങ്കമേ എന്നായി, പിന്നെ എന്റെ ബേബി, എന്റെ ജീവന്‍, എന്റെ കണ്‍മണി, ഇന്നെന്റെ ഭാര്യ- നയന്‍താരയുടെയും തന്റെയും പ്രണയകഥ വിഘ്‌നേഷ് ശിവന്‍ ചുരുങ്ങിയ വാക്കുകളില്‍ വിവരിച്ചത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വര്‍ണാഭമായ ചടങ്ങില്‍ അടുത്ത കുടുംബാംഗങ്ങളും സിനിമാലോകത്തെ സുഹൃത്തക്കളും സന്നിഹിതരായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

തിമിംഗിലങ്ങള്‍ക്കു ഭീഷണിയായി കപ്പല്‍ അപകടങ്ങളും ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ചയും; കേരളതീരത്ത് ചത്തടിയുന്നത് വര്‍ധിച്ചത് പത്ത് മടങ്ങായി

കേരളം ഉള്‍പ്പെടെയുള്ള അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗിലങ്ങള്‍ ചത്തടിയുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍...

ശരത് ചന്ദ്ര മറാത്തെ അനു സ്മരണം ആഗസ്ത് 7 ന്

ഹിന്ദുസ്ഥാനി സംഗീത കുലപതിയായിരുന്ന ശരത് ചന്ദ്ര ആർ മറാത്തെയുടെ 12-ആം ചരമ...

വളർച്ചയെത്തും മുൻപ് ആവോലി പ്രജനനം; മത്തിയും അയലയും കുഞ്ഞനാകുന്നു

പകുതി വളര്‍ച്ചയെത്തുമ്പോൾത്തന്നെ ആവോലി പ്രജനനം നടക്കുന്നുചെമ്മീന്‍, മത്തി, അയല എന്നിവയുടെയും വലുപ്പം...

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിന്റെ വിപ്ലവ സൂര്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അച്യുതാനന്ദൻ (101) അന്തരിച്ചു....