ആർ.ആർ.ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയപ്പോൾ അതിലെ നൃത്ത രംഗം പകർന്ന ഊർജ്ജവും ലോകം ഏറ്റെടുത്തു. നൃത്തസംവിധായകനായ പ്രേം രക്ഷിതും ഇതോടൊപ്പം പ്രേക്ഷക ലോകത്തിന് മുന്നിൽ എത്തുകയാണ് . പുരസ്കാര പ്രഖ്യാപനം വന്നപ്പോൾ കരഞ്ഞുപോയെന്ന് അദ്ദേഹം അഭിമുഖത്തിൽ പ്രതികരിച്ചു. ഈ വെല്ലുവിളി താങ്ങാനാവാതെ മരിക്കാൻ പോലും ആഗ്രഹിച്ചു. ചെന്നൈ മറീന ബീച്ച് വരെ അച്ഛൻ്റെ സൈക്കിളുമെടുത്ത് പോയി തിരിച്ചു പോന്നു.
20 ദിവസമെടുത്തു ചിത്രീകരണം പൂർത്തിയാക്കാൻ. 43 റീ ടേക്കുകൾ വേണ്ടി വന്നു. വ്യത്യസ്ത ശൈലികളുള്ള രണ്ട് സൂപ്പർതാരങ്ങൾക്കായി നൃത്തസംവിധാനം ചെയ്യണമായിരുന്നു. രണ്ടുപേരും ഒരേ ഊർജത്തിൽ കളിക്കണമായിരുന്നു. ഞാൻ കാരണം ആരെങ്കിലും ഒരാൾ മറ്റേയാളേക്കാൾ അല്പം താഴ്ന്നുപോകരുത്. ചുവടുകൾ പലതവണ ഇംപ്രവൈസ് ചെയ്തു.

കഥയുടെ മർമ്മം തൊട്ട ആട്ടവും പാട്ടും
നാട്ടു നാട്ടു എന്ന തെലുഗു പദത്തിനർഥം തന്നെ നൃത്തം ചെയ്യൂ നൃത്തം ചെയ്യൂ എന്നാണ്. ഒരു മിച്ച് ചുവട് വെക്കാൻ ആവശ്യപ്പെടുകയാണ്. ഒരു വെല്ലുവിളിയായാണ് ഞാൻ നാട്ടു നാട്ടുവിനെ കണ്ടത്. രണ്ട് മാസമെടുത്താണ് ഗാനത്തിൻ്റെ കോറിയോഗ്രാഫി ചെയ്തത്.
രാജമൗലി സാർ ൃ കഥയുടെ പ്രധാന ഭാഗം ഇതാണെന്നും പ്രത്യേകം പറഞ്ഞിരുന്നു. രണ്ട് നായകന്മാരിലും മാത്രമായിരിക്കണം ആളുകളുടെ ശ്രദ്ധ. ഒരിക്കലും അത് പിന്നണി നർത്തകരിലേക്ക് പോകരുത്. ഒരുമിച്ച് വരുന്ന ഷോട്ടുകളിൽ ഇരുകഥാപാത്രങ്ങളുടേയും അടുപ്പം, ഊർജം എന്നിവ എടുത്ത് നിൽക്കണം. അങ്ങിനെ അന്തരീക്ഷ നിർദ്ദേശം വരെ ഉണ്ടായിരുന്നു. പാട്ടോ കിടിലൻ.
ഷൂട്ടിങ്ങിന് ശേഷം നൃത്ത പരിശീലനം, എല്ലാവരും തളർന്നു
യുക്രൈൻ തലസ്ഥാനമായ കീവിലെ മാരിൻസ്കി പാലസിന് മുന്നിലാണ് ഗാനം ചിത്രീകരിച്ചത്. യുക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുടെ ഔദ്യോഗിക വസതിയാണിത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറു വരെയായിരുന്നു ചിത്രീകരണം. ചിത്രീകരണം അവസാനിച്ച ശേഷം വീണ്ടും മൂന്ന് മണിക്കൂർ റിഹേഴ്സൽ നടത്തും. ടേക്കുകൾ എടുത്തിട്ട് രാജമൗലി സാറിന് തൃപ്തിയാവുന്നുണ്ടായിരുന്നില്ല. തളർന്നുപോയെങ്കിലും എല്ലാവരും അവരുടെ മികച്ച പ്രകടനം കാഴ്ചവെച്ചു.
നൃത്തസംവിധാനത്തിൽ തനിക്ക് ധൈര്യം തന്ന ഗുരുവാണ് രാജമൗലി. തന്നെ ക്യാമറാ ആംഗിളുകൾ പഠിപ്പിച്ചത് രാജമൗലിയാണ്. തന്നെ വിശ്വസിച്ചതിന് അദ്ദേഹത്തിനോട് നന്ദി പറയണം. രാംചരണും ജൂനിയർ എൻ.ടി.ആറും നല്ല നർത്തകരാണ്. അത് തന്റെ ജോലി എളുപ്പമാക്കിയെന്നും പ്രേം രക്ഷിത് കൂട്ടിച്ചേർത്തു.
സിനിമയ്ക്കും മുൻപേ തരംഗമായി
വിക്രമാർക്കുഡു, യമദൊംഗ, മഗധീര, ബാഹുബലി സീരീസ് എന്നിവയാണ് പ്രേം രക്ഷിത്തും രാജമൗലിയും ഇതിനുമുമ്പ് ഒരുമിച്ച ചിത്രങ്ങൾ. ഇതിൽ ബാഹുബലി രണ്ടാം ഭാഗത്തിലെ പ്രഭാസും അനുഷ്കയും ചേർന്നുള്ള പ്രശസ്തമായ അമ്പെയ്ത്ത് രംഗം ചിട്ടപ്പെടുത്തിയത് പ്രേം രക്ഷിത് ആണ്.
സിനിമയ്ക് മുൻപേ തന്നെ പാട്ട് എത്തിയപ്പോൾ വൻ സ്വീകരണമാണ് പ്രേക്ഷക ലോകത്ത് നിന്നും കിട്ടിയത്. 97 ചുവടുകളാണ് ഇതിൽ ഉപയോഗിച്ചത്. 100 പേരടങ്ങുന്ന ഗ്രൂപ്പ് നൃത്തമായിരുന്നു ആദ്യത്തെ പ്ലാൻ.
വിഷ്ണുമഞ്ചു സണ്ണി ലിയോൺ ടീമിനാണ് അടുത്ത കൊറിയോഗ്രാഫി ചെയ്യുന്നത്. രാമോജി ഫിലിം സിറ്റിയിലാണ് സെറ്റ്.


