Thursday, February 19, 2026

നാല് ലക്ഷത്തിൻ്റെ ലെഹംഗയെ തോൽപ്പിച്ച് ശില്പ ഷെട്ടി

നാല് ലക്ഷത്തിൻ്റെ ലെഹംഗയണിഞ്ഞ് ശില്‍പ്പ ഷെട്ടി വീണ്ടും ഫാഷൻ ലോകത്തിൻ്റെ മനം കവർന്നു. കഴിഞ്ഞദിവസം ലാവന്‍ഡര്‍ നിറത്തിലുള്ള ലെഹംഗ അണിഞ്ഞ് ശില്‍പ പങ്കുവെച്ച ചിത്രം ഇപ്പോൾ തരംഗമാണ്. ”നക്ഷത്രങ്ങളെയും രാത്രിയിലെ ആകാശത്തെയും പൊതിഞ്ഞ്, ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്ന് അവള്‍ക്ക് അറിയാമായിരുന്നു”. പാഷൻ തീരാതെ ഇതോടൊപ്പം അവർ കുറിച്ച വരികളും മനസിൽ ചേക്കേറുന്നതായി.

ശിവന്‍ ആന്‍ഡ് നരേഷ് എന്ന വസ്ത്രബ്രാന്‍ഡ് ഡിസൈന്‍ ചെയ്ത ലെഹംഗയാണ് ശില്‍പ്പ അവതരിപ്പിച്ചത്. ഗ്ലാസ് സ്വീക്വന്‍സ്, ഒപ്പം നിറയെ വിലപിടിച്ച മുത്തുകള്‍ എന്നിവ തുന്നിപ്പിടിപ്പിച്ച സ്‌കേര്‍ട്ടിനൊപ്പം വണ്‍ ഷോള്‍ഡര്‍ ബ്ലൗസാണ് ഡിസൈനിലെ വ്യത്യസ്തത.

ബ്ലൗസില്‍ സ്ലിറ്റ് നല്‍കി. ബ്ലൗസ് ഹാന്‍ഡില്‍ സ്‌കേര്‍ട്ടില്‍ നല്‍കിയിരിക്കുന്നതിന് സമാനമായ സ്വീക്വന്‍സ് വര്‍ക്കുകളും മാച്ച് ചെയ്യുന്നു. വെള്ളി നിറത്തിലുള്ള ബെല്‍റ്റ് സ്‌കേര്‍ട്ടിൻ്റെ ചാരുത കൂട്ടാനുപയോഗിച്ചു. ദുപ്പട്ട ഒഴിവാക്കി ആവർത്തന ലുക്ക് മാറ്റി ആകർഷകമാക്കിയിട്ടുണ്ട്. നാല്പത്തി ആറിൻ്റെ നിറവിലും നക്ഷത്ര തിളക്കം മാറാത്ത ഗ്ലാമർ ഡിസൈനിങ്ങിനെ തിരികെയും സുന്ദരമാക്കുന്നുണ്ട്.

3.95 ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില. ഹെവി വര്‍ക്കോടു കൂടിയ ദുപ്പട്ടയും ഇതിനൊപ്പം നൽകുന്നുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...