കോവിഡ് രോഗ പകർച്ച മാറാതെ തുടരുമ്പോൾ രോഗ ലക്ഷണങ്ങളിലും ശാരീരിക അസ്വസ്ഥതകളിലും മാറ്റം. നെഞ്ചുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായാണ് പുതിയ കോവിഡ് രോഗികളിൽ പ്രത്യക്ഷപ്പെടുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
നേരത്തെ വ്യാപകമായി കണ്ടിരുന്ന് ലക്ഷണങ്ങൾ തലവേദന, പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിങ്ങനെയാണ്. ഇപ്പോൾ നെഞ്ചുവേദന, മൂത്രത്തിൻ്റെ അളവിൽ കുറവ്, വയറിളക്കം എന്നിങ്ങനെ ലക്ഷണങ്ങൾ കാണിച്ചാണ് കോവിഡ് പോസിറ്റീവ്ആകുന്നത്.
ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഡോ.രാജേഷ് ചൗളയെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇത്. മിക്കവരിലും ഒരാഴ്ചയോളം എടുത്താണ് രോഗം ഭേദമാകുന്നതെന്നും അദ്ദേഹം പറയുന്നു.
ഡൽഹിയിൽ ഒമിക്രോൺ വകഭേദമായ BA2.75 ആണ് കൂടുതൽ വ്യാപിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. വ്യാപനം കൂടുതലാണെങ്കിലും അപകടകാരിയല്ല ഈ വകഭേദം.
എന്നാൽ കോവിഡ് ബാധിച്ചവരിൽ ഹൃദ്രോഗ സംബന്ധമായ പ്രശ്നങ്ങൾ കൂടുന്നതായും കണ്ടുവരുന്നുണ്ട്. കഫ പ്രശ്നങ്ങളും വർധിച്ചതായാണ് റിപ്പോർട്ട്


