കൊല്ലത്ത് പഞ്ഞിമിഠായിയില്‍ കാന്‍സറിന് കാരണമായ റോഡമിന്‍ കണ്ടെത്തി. ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അടുത്തിടെ രൂപം നല്കിയ സ്റ്റേറ്റ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പരിശോധനയിലാണ് കണ്ടെത്തൽ. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറമായ റോഡമിൻ എന്ന രാസവസ്തു ചേർത്തായിരുന്നു മിഠായി നിർമ്മിച്ചിരുന്നത്.
നിരോധിത നിറങ്ങള്‍ ചേര്‍ത്ത് പഞ്ഞിമിഠായി ഉണ്ടാക്കുന്ന കൊല്ലത്തെ കേന്ദ്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു. കരുനാഗപ്പളളിയിലാണ് ഇത്തരത്തില്‍ മിഠായി ഉണ്ടാക്കുന്ന കേന്ദ്രം പരിശോധിച്ചത്. മിഠായി നിര്‍മ്മിക്കുന്ന പരിസരം വൃത്തിഹീനമാണെന്നും കണ്ടെത്തി. വില്‍പ്പനയ്ക്കായി തയ്യാറാക്കിയിരുന്ന കവറിലാക്കിയ മിഠായികള്‍ പിടിച്ചെടുത്തു. കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികൾക്കും എതിരേ കേസെടുത്തു.
വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമായി തുടരുമെന്നും മന്ത്രി അറിയിച്ചു. മിഠായി നിർമ്മാണ കേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നു ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി. അനധികൃത ഭക്ഷ്യ ഉൽപ്പാദനത്തിനും നിരോധിത നിറം ഉപയോഗിച്ചതിനും തൊഴിലാളികൾക്കെതിരെ കേസെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗം കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ അജി, കൊല്ലം കരുനാഗപ്പള്ളി, ചവറ എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി ഓഫീസർമാരും പരിശോധനയിൽ പങ്കെടുത്തു.
ആരോഗ്യ വകുപ്പ് നരേത്തെ മുന്നറിയിപ്പ് നൽകി, അന്ന് പ്രാദേശിക വാർത്ത മാത്രം
സംസ്ഥാനത്തെ വിദ്യാലങ്ങള്‍ക്ക് സമീപം വില്‍ക്കുന്ന പല മിഠായികളും ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാസങ്ങൾക്ക് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതുപോലെ പഞ്ഞി മിഠായികള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും പരിശോധനയില്‍ വ്യക്തമായതായി അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇത്തരം മിഠായി വാങ്ങി കഴിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നൽകുക ഉണ്ടായി.
നിരോധിച്ച നിറങ്ങള്‍, കൃത്രിമ നിറങ്ങള്‍ എന്നിവ ചേര്‍ത്ത മിഠായികള്‍ കഴിക്കരുത്. പഞ്ഞി മിഠായി ഈ ഗണത്തില്‍പ്പെടുന്നതാണ്. ഇതില്‍ നിരോധിച്ച റോഡാമിന്‍ ബി എന്ന നിറമാണ് ചേര്‍ത്തിരിക്കുന്നത്. മിഠായികളില്‍ കൃത്യമായ പാക്കിങ്, ലേബല്‍ എന്നിവ ഉണ്ടോ എന്ന് നോക്കണം. കൂടാതെ ഭക്ഷ്യസുരക്ഷാ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം. അതുപോലെ നിര്‍മ്മിച്ച തീയതി, കാലാവധി എന്നിവ പരിശോധിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
മൂന്നു മാസം മുൻപ് കിഴക്കഞ്ചേരി മൂലങ്കോട് സ്കൂള്‍ പരിസരത്തില്‍ നിന്ന് മിഠായി വാങ്ങി കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പല മിഠായികള്‍ക്കും ഗുണ നിലവാരമില്ലെന്ന് കണ്ടെത്തിയത്. തിരെ കുറഞ്ഞ വിലയില്‍ ആകര്‍ഷകമായ നിറങ്ങളിലാണ് ഇവ ലഭിക്കുന്നത് എന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയങ്കരമാണ് ഇത്തരം മിഠായികള്‍. ഇതിനു തുടർച്ചയായി ഇപ്പോഴാണ് മുന്നറിയിപ്പ് വരുന്നത്.


