Friday, February 20, 2026

പട്ടിയെ കുളിപ്പിക്കാത്തതിന് പൊലീസുകാരനെ സസ്പെൻ്റ് ചെയ്ത നവനീത് ശർമ്മയുടെ നടപടി ഐ ജി ഇടപെട്ട് മരവിപ്പിച്ചു

വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് വ്യാജ കേസ് സൃഷ്ടിച്ച് പൊലീസുകാരനെ എസ് പി സസ്പെൻ്റ് ചെയ്തു. വിവരം അറിഞ്ഞ് അന്നു തന്നെ തിരിച്ചെടുത്ത് ഐജി എസ് പിയുടെ നടപടി റദ്ദു ചെയ്തു. ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. 

ടെലികമ്യൂണിക്കേഷൻ എസ്പിയായ നവനീത് ശർമ്മയുടെ ഐപിഎസ് ക്വാർട്ടേഴ്സിൽ ഗണ്‍മാനായ പൊലീസുകാരൻ അതിക്രമിച്ചു കയറി എന്നായിരുന്നു കേസ്. ഞായറാഴ്ച എസ് പി ഇല്ലാത്തപ്പോൾ അതിക്രമിച്ചു കയറുകയും ടിവി കാണുകയും ചെയ്തുവെന്നാരോപിച്ചാണ് സസ്പെൻ് ചെയ്ത്.

ഇന്നലെ രാവിലെ ഉത്തരവിറങ്ങി ഒരു മണിക്കൂറിനുള്ളിൽ എസ്.ആർ.ബി.യുടെ ചുമതലയുള്ള ഐജി അനൂപ് ജോണ്‍ ഉത്തരവ് റദ്ദാക്കി. പൊലീസുകാരനെ സുരക്ഷാ ജോലിയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. ഉത്തരേന്ത്യക്കാരനായ എസ് പിയുടെ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നു വന്നത്. കേരള പൊലീസിൽ ഓർഡർലി പണി നടപ്പില്ലെന്ന് മുഖ്യമന്ത്രി തന്നെ നേരത്തെ താക്കീത് ചെയ്തിരുന്നു.

പട്ടിയെ കുളിപ്പിക്കാനും വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനും പൊലീസുകാരനോട് എസ്പി ആവശ്യപ്പെട്ടിട്ടും പൊലീസുകാരൻ കൂട്ടാക്കാത്തതാണ് സസ്പെൻഷനുകാരണമെന്നാണ് പൊലീസ് സംഘടനയുടെ വിശദീകരണം. എസ്പിയുടെ ക്വാർട്ടേഴ്സിൽ ഉത്തരന്ത്യക്കാനായ ഒരു കെയർ ടേക്കർ ഉണ്ട്.

ഭാര്യയുടെ റെയിൽവേ ക്വാട്ടേഴ്സിൽ താമസിക്കുന്ന എസ്പി ക്വാർട്ടേഴ്സ് ഉപയോഗിക്കാറില്ല. ചിലപ്പോള്‍ മാത്രമേ ഈ വീട്ടിലേക്ക് വരാറുള്ളൂ. ഞായറാഴ്ച പൊലീസുകാരൻ വീട്ടിൽ കയറിയെന്നും ടിവി കണ്ടുവെന്നും ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ടെലികമ്യൂണിക്കേഷന്‍ ഡ്യൂട്ടി ഓഫീസറായിരുന്ന ഒരു എസ്ഐയോട് ആവശ്യപ്പെട്ടു. എസ്.ഐയിൽ നിന്നും പൊലീസുകരെനതിരെ റിപ്പോർട്ട് വാങ്ങിയാണ് സസ്പെന്‍ഡ് ചെയ്തത്.  

വീട്ടുജോലി ചെയ്യിപ്പിച്ചുവെന്ന ആരോപണം എസ്പി നവനീത് ശർമ്മ നിഷേധിച്ചു. ഐജി നടപടി അദ്ദേഹത്തിൻെറ തീരുമാനമാണെന്നായിരുന്നു എസ്പിയുടെ പ്രതികരണം. 

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...