പയ്യോളിയില്‍ പോക്സോ കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത രാത്രിയിൽ തന്നെയാണ് വീട് തീകത്തിച്ചത്.
അയനിക്കാട് കടപ്പുറത്ത് താരേമ്മല്‍ മജീദ് (44)നെതിരെയാണ് പയ്യോളി പോലീസ് പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
ഇയാൾ താമസിച്ചു വരുന്ന ഓടുമേഞ്ഞ വീടിനാണ് തീയിട്ടത്. വീടിന്റെ ഒരു ഭാഗം മേല്‍ക്കൂര ഉള്‍പ്പെടെ അഗ്നിക്കിരയായി. രണ്ടു സെൻ്റിലെ ഒറ്റ മുറി വീടാണ്. അകത്തെ വസ്തുക്കൾ എല്ലാം നശിച്ചു. ഓടുകള്‍ തീ ചൂടിൽ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഉണർന്ന അയല്വാസിൾ തീയണച്ചു. പിന്നീട് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി
വെള്ളിയാഴ്ച വൈകീട്ടായിരുന്നു പീഡന പരാതിക്ക് ഇടയാക്കിയ സംഭവം. പരാതി പ്രകാരം മജീദിനെ രാത്രി എട്ട് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. അര്‍ദ്ധരാത്രി കഴിഞ്ഞാണ് ഇയാളുടെ വീടിന് തീയിട്ടത്.


