Friday, February 20, 2026

പരാതി വൈകിയതിന് കാരണം വ്യക്തമല്ല; പി സി ജോർജിൻ്റെ ജാമ്യത്തിൽ കോടതിയുടെ നിരീക്ഷണം

 പി.സി. ജോര്‍ജിനെതിരായ ലൈംഗിക പീഡനക്കേസില്‍ സംശയം പ്രകടിപ്പിച്ച് കോടതി. പരാതി നല്‍കാന്‍ അഞ്ചുമാസത്തോളം വൈകിയതിന് കൃത്യമായ കാരണം, പരാതിക്കാരി ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യ ഉത്തരവിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-3യുടെ നിരീക്ഷണം.

ഫെബ്രുവരി 10-നാണ് പീഡനം നടന്നതായി പരാതിക്കാരി പറയുന്നത്. അഞ്ച് മാസത്തിന് ശേഷമാണ് പരാതിയുമായി ഇവര്‍ പോലീസിന് മുന്‍പില്‍ എത്തിയത്. പരാതി വൈകാന്‍ കാരണം എന്താണെന്ന് കൃത്യമായി ബോധിപ്പിച്ചിട്ടില്ല. നിയമനടപടിയെക്കുറിച്ച് പരാതിക്കാരിക്ക് നല്ല അറിവുണ്ട്. മുന്‍മന്ത്രിക്കെതിരേ സമാന വിഷയത്തില്‍ നിയമനടപടി സ്വീകരിച്ച വ്യക്തിയാണ് പരാതിക്കാരിയെന്നും കോടതി നിരീക്ഷിച്ചു.

മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനായിട്ടാണ് പി.സി. ജോര്‍ജിനെ വിളിച്ചു വരുത്തിയത്. അതിന്റെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റ്. ഇത് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് ആണ്. അറസ്റ്റ് ചെയ്യുമ്പോള്‍ 41 എ പ്രകാരം നോട്ടീസ് നല്‍കണം. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് എന്താണ് പറയാനുള്ളത് എന്ന അവകാശം നല്‍കണം. അതും കേസില്‍ പാലിച്ചിട്ടില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട നിയമനടപടിക്ക് ജോര്‍ജ് വിധേയനാവുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതി നിയമവുമായി സഹകരിച്ചു പോകുന്ന ആളാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതായും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...