പരിചയമില്ലതെ പുഴയിൽ ഇറങ്ങി ചളിയിൽ പുതഞ്ഞു; രണ്ടു യുവാക്കൾ മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്. മാട്ടുമന്ത മുക്കൈപ്പുഴയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

ഇരുവരുടെയും വീടിനടുത്തുള്ള പുഴയോരത്ത് ഇക്കോ വില്ലേജിന് പിന്‍വശത്താണ് അപകടം. മുക്കൈ പുഴയിലെ കടവില്‍ രാവിലെ 11 മണിയോടെ എത്തിയതായിരുന്നു യുവാക്കള്‍. ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിയ ഇവർക്ക് പുഴയിലെ ചളി അടിഞ്ഞ ഭാഗം തിരിച്ചറിയാനായില്ല. കുളിക്കുന്നതിനിടെ ചെളി നിറഞ്ഞ കുഴിയിൽ പെട്ടാണ് അപകടമുണ്ടായത്. ഏറെ നേരമായിട്ടും ഇരുവരെയും കാണാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല.

പിന്നീട് ചിറ്റൂരില്‍ നിന്ന് അഗ്‌നി രക്ഷാസേനയെത്തി നടത്തിയ തിരിച്ചിലിനിടെ നാലരയോടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബുധാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. മലമ്പുഴ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ്‌ ഇരുവരും.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...