പിണറായിക്കൊപ്പം വികസനത്തിൻ്റെ പുതു രാഷ്ട്രീയവുമായി തരൂർ

വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിലും ശശി തരൂര്‍ പിണറായി സര്‍ക്കാരിനൊപ്പം നിലപാട് എടുത്തത് കോണ്‍ഗ്രസിനും യു ഡി എഫിനും പുതിയ ആശയ കുഴപ്പമാവുന്നു. നേരത്തെ കെ റെയിലിൻ്റെ കാര്യത്തില്‍ തരൂര്‍ സര്‍ക്കാരിനോടൊപ്പമായിരുന്നു.

വികസനം എന്ന നിലയ്ക്കാണ് കക്ഷി രാഷ്ട്രീയത്തെക്കാൾ നിലപാട് എടുത്തത്. ഇത് കോണ്‍ഗ്രസിനു വലിയ രാഷ്ട്രീയ പ്രതിസന്ധിയാണുണ്ടാക്കിയത്.ഇപ്പോള്‍ വിഴിഞ്ഞത്തിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് ശശി തരൂര്‍ കൈക്കൊള്ളുന്നത്. കക്ഷി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളിലും അവസരം തേടലിലും ഒന്നിച്ച് നിൽക്കുമ്പോൾ തന്നെ പുതു തലമുറ രാഷ്ട്രീയമാണ് തരൂർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

വിഴിഞ്ഞം തുറുമുഖത്തിന്റെ പണി നിര്‍ത്തവയ്കുന്നതൊഴിച്ച് മല്‍സ്യത്തൊഴിലാളികളുടെ ഏത് ആവശ്യവും അംഗീകരിക്കാം എന്ന് നിലപാടാണ് തരൂര്‍ കൈക്കൊണ്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ തന്നെ കോടിക്കണക്കിന് രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. ഇനി ഈ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയാല്‍ കനത്ത നഷ്ടമാണ് ഉണ്ടാവുക. കേരളത്തിന് വളരെയേറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. ഇന്ത്യക്കും അത് കൊണ്ട് ഗുണമുണ്ടാകും. ഇതാണ് നിലപാട്

അതേ സമയം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സമരത്തിന് പരിഹാരമാകും വരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്കണമെന്നാണ്. ഇതിനെ പരസ്യായി തള്ളുകയാണ് ശശി തരൂര്‍. കോണ്‍ഗ്രസില്‍ വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് തന്റെ അത്രയും പഠിച്ചവര്‍ ആരും കാണില്ലന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

സമരം ചെയ്യുന്നവര്‍ ശാന്തരായി ആലോചിച്ച് വിഷയം മനസിലാക്കി തിരുമാനമെടുക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍കൊടുത്ത ഉറപ്പുകളെല്ലാം പാലിക്കുകയും വേണം. തുറമുഖ നിര്‍മാണം തീരശോഷണത്തിന് കാരണമാകുന്നുണ്ടോ എന്ന ഒരു വിദഗ്ധ സമിതിയെ വച്ച് സര്‍ക്കാര്‍ പഠിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...