പെനാല്‍റ്റി കിക്ക് രക്ഷപ്പെടുത്തിയതിന് പിന്നാലെ ഗോള്‍കീപ്പര്‍ കുഴഞ്ഞുവീണ് മരിച്ചു.
ബല്‍ജിയം പ്രാദേശിക ഫുട്ബോള്‍ ലീഗില്‍ വിംഗല്‍ സ്പോര്‍ട്ട് ബി ക്ലബ്ബിന്റെ താരം അര്‍നെ എസ്പീലാണ് സഹതാരങ്ങളുടെയും ആരാധകരുടെയും കണ്മുന്നില് മരണപ്പെട്ടത്.
മത്സരത്തില്‍ വിംഗല്‍ 2-1ന് മുന്നില്‍ നില്‍ക്കെയാണ് എതിര് ടീം പെനാല്‍റ്റി നേടിയെടുത്തത്. ഷോട്ട് രക്ഷപ്പെടുത്തിയ എസ്പീല്‍ വൈകാതെ ഗോള്‍ മുഖത്ത് കുഴഞ്ഞു വീണു. സഹതാരങ്ങളും മെഡിക്കല്‍ സ്റ്റാഫുകളും എസ്പീലിന് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.


