സർവ്വകലാശാല തലവൻമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയെ മാറ്റാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്നതാണ് ഗവര്‍ണര്‍ കത്തില്‍ കാരണം പറയുന്നത്. ഒരുകാരണവശാലം ധനമന്ത്രിയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി മറുപടിയും നല്‍കിയതോടെ പോരാട്ടം കടുത്തു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍ ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശുകാര്‍ക്ക് കേരളത്തിലെ കാര്യം മനസ്സിലാകില്ലെന്ന് മന്ത്രി പ്രസംഗത്തിനിടെ പരിഹസിക്കയും ചെയ്തു.


