രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ സമ്പ്രദായത്തിന് കീഴിൽ കൊണ്ടുവരാൻ ദേശിയ പാഠ്യ പദ്ധതി ചട്ടക്കൂട് (National Curriculum Framework (NCF)) കമ്മിറ്റി. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താനാണ് ശുപാർശ. ഇത് വഴി വിദ്യാർഥികൾക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാം. കൂടുതൽ അയഞ്ഞ ചട്ടക്കൂടിൽ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ഹൈസ്കൂൾ തലത്തിലും മാറ്റം
9, 10 ക്ലാസുകളുടെ ഘടനയിലും പരീക്ഷാ രീതിയിലും ശുപാർശ പ്രകാരം മാറ്റമുണ്ടാകും. മിനിമം മാർക്ക് രീതി ഒഴിവാക്കും. നിലവിൽ, സിബിഎസ്ഇ ഉൾപ്പെടെയുള്ള മിക്ക ബോർഡുകളിലെയും വിദ്യാർത്ഥികൾ പത്താം ക്ലാസിൽ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും ക്ലിയർ ചെയ്യണം. എന്നാൽ ഇനിമുതൽ വിദ്യാർത്ഥികൾ എട്ട് പേപ്പറുകൾ ക്ലിയർ ചെയ്താലേ വിജയിക്കാനാകൂ.
മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ.കസ്തൂരിരംഗൻ അധ്യക്ഷനായ എൻസിഎഫ് കമ്മിറ്റിയുടെ നിർദേശം പൊതുജനാഭിപ്രായത്തിനായി ഉടൻ പ്രസിദ്ധീകരിക്കും. 2005 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ കാലത്താണ് National Curriculum Framework അവസാനമായി പരിഷ്കരിച്ചത്.


