പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂലൈ ഒന്ന് മുതൽ ആരംഭിക്കാൻ ധാരണ. ഇതനുസരിച്ചാവും ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുക.
പ്രവേശന പ്രോസ്പെക്ടസ് അംഗീകാരത്തിനായി ഹയർ സെക്കൻഡറി വിഭാഗം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച തന്നെ അപേക്ഷാ സമർപ്പണം തുടങ്ങാം എന്ന രീതിയിലാണ് റിസൾട്ട് പ്രസിധീകരണ വേളയിൽ മന്ത്രി പറഞ്ഞത്.
സർക്കാർ ഉത്തരവിറങ്ങിയ ശേഷമായിരിക്കും നടപടികൾ ആരംഭിക്കുക. അടുത്തയാഴ്ച തന്നെ അപേക്ഷാ സമർപ്പണം തുടങ്ങുന്നതിൽ പ്രായോഗിക തടസ്സങ്ങളുണ്ട്. ഇത് എങ്ങിനെ മറികടക്കും എന്ന ആശയക്കുഴപ്പം ഉണ്ട്.
സ്കൂളുകളിൽ നിലവിൽ പ്ലസ് വൺ പരീക്ഷ നടക്കുകയാണ്. ഇതിന് പുറമെ സി.ബി.എസ്.ഇ, ഐ.സി.എ സ്.ഇ പത്താംക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്.
പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുമ്പോൾ സ്കൂളുകളിൽ Help Desk തുറക്കണം. ജൂൺ 30ന് പ്ലസ് വൺ പരീക്ഷ പൂർത്തിയായ ശേഷമേ ഇത് സാധിക്കൂ എന്നാണ് വകുപ്പിൻ്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന രീതിയിൽ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ധാരണയായത്.


