അപേക്ഷകർക്ക് അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്മെൻ്റ് നടത്തുന്നത്. ഈ ഘട്ടത്തിൽ ആശങ്ക ആവശ്യമില്ല.
അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷകർക്ക് നിർദിഷ്ട ദിവസങ്ങളിൽ തിരുത്താനാകും. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ തന്നെ കാൻഡിഡേറ്റ്സ് ലോഗിൻ ഓപ്ഷൻ കാണാം.
അലോട്ട്മെൻറ് നടക്കുന്നതെങ്ങനെ ??
ട്രയലിന് ശേഷം ഓൺലൈൻ അലോട്ട്മെന്റിന് 2 ഘട്ടങ്ങളാണുള്ളത്.
- മെയിൻ അലോട്ട്മെന്റ്
- സപ്ലിമെൻററി അലോട്ട്മെന്റ്
രണ്ട് അലോട്ട്മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും.
ഒന്നാം അലോട്ട്മെൻറിൽ പ്രവേശനം നേടുമ്പോൾ ഉയർന്ന ഓപ്ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. അതായത് അടുത്ത അലോട്മെൻ്റോട് കൂടി നിങ്ങൾ ആദ്യം നൽകിയ വിഷയത്തിൽ പ്രവേശനം ലഭിക്കാം.
മുഖ്യഅലോട്ട്മെൻറ് ഘട്ടം അവസാനിക്കുന്നതോടെ (രണ്ടാം അലോട്ട്മെൻറ്) പ്രവേശനം സ്ഥിരപ്പെടുത്തിയാൽ മതി.
മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കാൻ അപേക്ഷയും ഓപ്ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം.
അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കില്ല.
അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല.
അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറുകൾക്ക് ശേഷം ജില്ലാന്തര സ്കൂൾ/ കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.
സ്ഥിര പ്രവേശനവും താൽക്കാലിക പ്രവേശനവും
സ്ഥിരപ്രവേശനം
- അപേക്ഷയിലെ ഒന്നാമത്തെ ഓപ്ഷനിൽ തന്നെ വിദ്യാർത്ഥിക്ക് അലോട്ട്മെൻറ് ലഭിക്കുന്ന പക്ഷം ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം.
- ഫീസടച്ചില്ലെങ്കിൽ ഇൗ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും
- ഈ വിദ്യാർഥികൾക്ക് പിന്നീട് അവസരം നൽകില്ല.
താൽക്കാലിക പ്രവേശനം
- അപേക്ഷയിലെ താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി.
- പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന് നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തിൽ ഫീസടക്കേണ്ട.
- മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്ന് സർട്ടിഫിക്കറ്റ് വാങ്ങി പുതിയ സ്കൂളിൽ പ്രവേശനം നേടിയാൽ മതി.
സംശയം മറുപടി
ക്യാൻഡിഡേറ്റ് ലോഗിൻ പാസ് വേർഡ് റിസെറ്റ് ചെയ്യാൻ എന്ത് വേണം? പാസ് വേർഡ് മറന്നു പോയാൽ എന്തു ചെയ്യും?
: CANDIDATE LOGIN – sws എന്ന ലിങ്കിലെ Forgot Password എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പർ,ജനന തീയതി,മൊബൈൽ നമ്പർ,അപേക്ഷിച്ച ജില്ല, ക്യാപ് കോഡ് എന്നിവ നൽകി പാസ് വേർഡ് റീസെറ്റ് ചെയ്യാവുന്നതാണ്
മൊബൈൽ നമ്പർ ജനന തീയതി എന്നിവ തിരുത്തുവാൻ സാധിക്കുമോ?
: ക്യാൻഡിഡേറ്റ് രജിസ്ട്രേഷൻ സമയത്ത് നൽകുന്ന സ്കീം, രജിസ്റ്റർ നമ്പർ, പാസ്സായ മാസം, പാസ്സായ നമ്പർ വർഷം, ജനന തീയതി, മൊബൈൽ എന്നിവ ഒരു കാരണവശാലും തിരുത്തുവാൻ സാധിക്കുകയില്ല.
മൂന്ന് മുഖ്യ അലോട്ട്മെൻറുകൾ കഴിഞ്ഞാൽ സ്ക്കൂൾ കോംബിനേഷൻ ട്രാൻസ്ഫർ ഉണ്ടാകുമോ?
:. നിലവിൽ മുഖ്യ സപ്ലിമെൻ്ററി അലോട്ട്മെൻറുകളും കഴിഞ്ഞ ശേഷം മാത്രമേ സ്ക്കൂൾ കോംബിനേഷൻ ട്രാൻസ്ഫർ ഉണ്ടാകൂ.
പ്ലസ് വൺ അഡ്മിഷൻ ഹെൽപ് ഡെസ്ക് നമ്പർ
04712323197


