ബലാത്സംഗക്കേസില്‍ ആള്‍ദൈവം അസാറാം ബാപ്പു(81)വിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. കേസില്‍ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 10,000 കോടിയിൽ അധികം രൂപ വലിവരുന്ന ആത്മീയ ലോകത്തിൻ്റെ അധിപനായിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണം പതിവാക്കിയ മനുഷ്യ ദൈവം കുടുംബങ്ങൾ നിലപാട് എടുത്തതോടെ ജയിലിൽ ആവുകയായിരുന്നു.
2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ സൂറത്ത് സ്വദേശിനിയായ ശിഷ്യയെ മൊട്ടേരയിലെ ആശ്രമത്തില്‍വെച്ച് ആസാറാം ബാപ്പു പലതവണ പീഡിപ്പിച്ചു. അസാറാമിന്റെ ഭാര്യയും മകളും ഉള്‍പ്പെടെ ആറുപേര്‍ കൂടി ഈ കേസിലെ പ്രതികളായിരുന്നു. എങ്കിലും സംശയത്തിൻ്റെ ആനുകൂല്യം നൽകി ഇവരെ കോടതി വെറുതെവിട്ടിരുന്നു. മറ്റൊരു പ്രതി നേരത്തെ മരിച്ചു.
പോക്സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് അസാറാം ബാപ്പുവിനെതിരെ പൊലീസ് കേസ് ചുമത്തിയിരുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.
2013-ലാണ് ശിഷ്യയെ ബലാത്സംഗം ചെയ്ത കേസ് പോലീസ് റജിസ്ത്ര് ചെയ്യുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട അസാറാം ബാപ്പു നിലവില്‍ രാജസ്ഥാനിലെ ജോധ്പുര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഗുജറാത്തിലെ കേസിലും വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചത്.
പ്രതി സ്ഥിരംകുറ്റവാളിയാണെന്നും ജീവപര്യന്തം ശിക്ഷ വിധിക്കണമെന്നും കനത്ത പിഴ ചുമത്തണമെന്നുമായിരുന്നു സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 2018-ലാണ് രാജസ്ഥാനിലെ കോടതി ആസാറാം ബാപ്പുവിനെ ശിക്ഷിച്ചത്. ഇതിനു പിന്നാലെ ഗുജറാത്തിലെ കേസും മുറുകി.
അതിശയ വേഗത്തിൽ ആൾ ദൈവം
എഴുപതുകളിൽ സബർമതി നദീതീരത്ത് ആശ്രമം സ്ഥാപിച്ച അസറാം നാലുപതിറ്റാണ്ടിനിടെ രാജ്യത്തിന് അകത്തും പുറത്തും 400ലേറെ ആശ്രമങ്ങളും 10,000 കോടി ആസ്തിയുമുള്ള ആത്മീയശൃംഖലയുടെ അധിപനായി. പെൺകുട്ടികളെ അടിമകളെ പോലെ ആശ്രമങ്ങളിൽ താമസിപ്പിച്ചായിരുന്നു പീഡനം. ലൈംഗിക ശേഷി ഇല്ലെന്ന് പറഞ്ഞ് രക്ഷപെടാൻ നടത്തിയ ശ്രമവും കോടതി തള്ളുകയായിരുന്നു.
ആകെ 68 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. അഹമ്മദാബാദ് ചന്ദ്ഖേഡ പൊലീസ് സ്റ്റഷനിലാണ് പരാതിയിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്.


