മുൻ ബി.ജെ.പി സർക്കാരിനെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് തെളിവുകൾ ഉണ്ടായിട്ടും അന്വേഷണം നടത്താത്തത് എന്താണ്. രാജസ്ഥാനിൽ വോട്ടർമാർക്ക് ഒപ്പം സംശയവുമായി വിവാദ യുവ സച്ചിൻ പൈലറ്റ് വീണ്ടും സ്വന്തം പാർട്ടി നേതൃത്വത്തെ ചോദ്യമുനയിൽ നിർത്തുകയാണ്.
മാത്രമല്ല അന്വേഷണമാവശ്യപ്പെട്ട് അശോക് ഗെഹ്ലോത് സർക്കാരിനെതിരെ നിരാഹാര സമരവും പ്രഖ്യാപിച്ചു. രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് ഏപ്രില്‍ 11ന് നിരാഹാര സമരം തുടങ്ങുകയാണെന്ന് വാര്‍ത്താ സമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് കോൺഗ്രസ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കി എന്ന് ഉറപ്പാക്കേണ്ടതുണ്ട്. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കൈയേറ്റം തുടങ്ങിയവ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കയാണ്. രാജസ്ഥാനിലെ പ്രശ്നങ്ങളെക്കുറിച്ച് പാർട്ടി നേതൃത്വത്തിന് നിരവധി നിർദേശങ്ങൾ നൽകിയിട്ടും അനക്കമില്ല. ഇതോടെയാണ് സമര രംഗത്ത് ഇറങ്ങുന്നത്.
കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വസുന്ധരെ രാജയ്ക്കെതിരേ അശോക് ഗെഹ്ലോത് നടത്തുന്ന അഴിമതി ആരോപണങ്ങളുടെ വീഡിയോ തെളിവായി സച്ചിൻ പൈലറ്റ് പ്രദർശിപ്പിക്കയും ചെയ്തു. എന്തുകൊണ്ടാണ് ഈ ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നില്ല. കോൺഗ്രസ് സർക്കാരിന്റെ കൈയിൽ ഇതിന് ആവശ്യമായി തെളിവുകളുണ്ട്. എന്നാൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
‘വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പിലാക്കാതെ ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കില്ല. അഴിമതി ആരോപണങ്ങളിൽ തെളിവുകളുണ്ട്, അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കണം. ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുകയാണ്. ജനങ്ങളുടെ ചോദ്യങ്ങൾ നമ്മൾ ഉത്തരം പറയേണ്ടതുണ്ട്’ സച്ചിൻ പൈലറ്റ് സ്വന്തം നേതാക്കളോടും പാർട്ടിയോടും ഇതിനായി സമര രംഗത്ത് ഇറങ്ങുകയാണ്.
അശോക് ഗെഹ്ലോത് സച്ചിൻ പൈലറ്റ് തർക്കങ്ങൾ കോൺഗ്രസ് ഒരുവേള ഒതുക്കി തീർത്തതായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും യുവ നേതാവ് രംഗത്ത് ഇറങ്ങിയിരിക്കയാണ്.


