തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ഘാനയുടെ മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യന്‍ അട്സുവിന്റെ (31) മൃതദേഹം കണ്ടെത്തി. താരത്തിന്റെ ഏജന്റിനെ ഉദ്ധരിച്ച് ബിബിസി മരണം സ്ഥിരീകരിച്ചു. രണ്ട് ആഴ്ചയ്ക് ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്.
അട്സു താമസിച്ചിരുന്ന ആഡംബര ഫ്ലാറ്റിൻ്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിയ നിലയിലായിരുന്നു മതദേഹം. ഭൂകമ്പത്തില്‍ തുര്‍ക്കിയിലെ ഹതായ് അൻ്റാക്യയിൽ അട്സു താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ് പൂർണ്ണമായി തകർന്ന നിലയിലാണ്. ഭൂകമ്പം ഉണ്ടായ ഫെബ്രുവരി ആറ് മുതൽ താരത്തെ കുറിച്ച് വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു.
ഘാന ദേശീയ ടീം അംഗമായ അട്സു നിലവില്‍ ടര്‍ക്കിഷ് സൂപ്പര്‍ ലീഗിലാണ്. ടര്‍ക്കിഷ് സൂപ്പര്‍ ലീഗില്‍ ഹത്തായ്സ്പോറിന്റെ താരമായിരുന്നു. ന്യൂകാസില്‍ യുണൈറ്റഡിനുവേണ്ടി അഞ്ചുവര്‍ഷം പന്തുതട്ടിയിട്ടുണ്ട്. എവര്‍ട്ടണിനുവേണ്ടിയും കളിച്ചു. പിന്നീട് 2021-ല്‍ സൗദി അറേബ്യന്‍ ക്ലബ്ബ് ഫുട്ബോളിലേക്ക് ചേക്കേറി. സൗദിയില്‍ നിന്നാണ് താരം തുര്‍ക്കിയിലെത്തിയത്. ഘാനയ്ക്ക് വേണ്ടി 60 മത്സരങ്ങള്‍ കളിച്ചു. ഏറെ ആരാധകരുള്ള മുന്‍ ചെല്‍സി താരമാണ്
തുർക്കിയിലും സിറിയയിലുമായി ഉണ്ടായ ഭൂകമ്പത്തിൽ മരണം 40,000 കവിഞ്ഞിരിക്കയാണ്.


