ഭൂപീന്ദര്‍ സിങ് എന്ന ഗായകന്റെ ശബ്ദമാണ് അദ്ദേഹത്തെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത്. മടുപ്പിക്കാത്ത, ഗസൽ പ്രണയികള്‍ക്കൊപ്പം സിനിമാസംഗീതപ്രേമികളും ഭുപീന്ദര്‍ സിങ്ങിനെ സ്നേഹിച്ചു.
ഗിറ്റാറിസ്റ്റായി സംഗീതപ്രവര്‍ത്തനം ആരംഭിച്ച ഭൂപീന്ദര്‍ ഓള് ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും ആര്‍ട്ടിസ്റ്റായി. ചേതന്‍ ആനന്ദിൻ്റെ ഹകീകത് എന്ന ബോളിവുഡ് സിനിമയിലൂടെ 1964 ല്‍ സിനിമാപിന്നണിഗാനരംഗത്ത് തുടക്കം കുറിച്ചു. മദന്‍ മോഹന്‍ എന്ന സംഗീതപ്രമുഖന്റെ സംഗീതസംവിധാനത്തില്‍ മുഹമ്മദ് റാഫി, തലത് മഹ്മൂദ്, മന്നാ ഡേ എന്നിവര്‍ക്കൊപ്പം ഹോ കെ മജ്ബൂര് മുജെ ഉസ്നെ ഭബുലായാ ഹോഗാ എന്ന ഗാനമാലപിച്ചായിരുന്നു ഭൂപീന്ദറിൻ്റെ അരങ്ങേറ്റം.
ബംഗ്ലാദേശി ഗായിക മിതാലി മുഖര്‍ജിയാണ് ജീവിത പങ്കാളി. വിവാഹത്തെ തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള പരിപാടികളുടെ തിരക്കിലായയോടെ ഭൂപീന്ദര്‍ സിനിമാലോകം ഏറെക്കുറെ ഉപേക്ഷിച്ചു. ഗസൽ ലോകത്തും ലൈവ് പരിപാടികളിലുമായിരുന്നു നിറഞ്ഞ് നിന്നത്. 50 വർഷത്തിലധികം കാലം നീണ്ട പാട്ട് ജീവിതമാണ്.
ശ്രദ്ധേയമായ ഗാനങ്ങൾ തിരഞ്ഞെടുത്ത് കേൾക്കാം
Do Deewane Shehar Mein | Bhupinder Singh, Runa
Huzur is kadar bhi na By Bhupindar Singh – Mitali
Kabhi Kisiko Muqammal Jahan Nahi Milta
Naam Gum Jaayegaa (Video Song) – Kinara – Jeetendra
Gulab Jism Ka Anjuman 1986 Bhupinder Singh Shabana Azm
Dil Dhoondta Hai – Mausam | Bhupinder Singh & Lata Mang
Zindagi Zindagi Mere Ghar Aana | Anuradha Paudwal, Bhupin
Aaj Bichhde Hain -Bhupinder Singh


