ചെമ്പഴന്തിയില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം തികഞ്ഞ ജല്പനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാര്‍മികതയില്ലാത്ത മുഖ്യമന്ത്രിയാണ്. ഭരണഘടനക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് പിണറായി വിജയന് കേരളത്തില്‍ ഭരണം നടത്തുന്നതെന്നും സുരേന്ദ്രന് അഭിപ്രായപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
മുഖ്യമന്ത്രി ഭരണഘടനക്കതീതനാണെന്ന താങ്കളുടെ ധാരണ അസ്ഥാനത്താണ്. മതേതരത്വം എന്നുള്ളത് താങ്കള്‍ക്ക് കേവലം വര്‍ഗീയ പ്രീണനം മാത്രമാണ്. ഭീകരവാദികളേയും പരമതനിന്ദ നടത്തുന്നവരേയും വെള്ളപൂശുന്നതിന്റെ പേര് മതേതരത്വം എന്നല്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള നവോത്ഥാന സമിതിയൊക്കെ വെറും ഏട്ടിലെ പശു മാത്രമാണ്- സുരേന്ദ്രന് പറഞ്ഞു.
ഭരണഘടന തൊട്ട് സത്യം ചെയ്യുന്നവരില്‍ നിന്ന് പോലും ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. കേരള നവോത്ഥാന സമിതി തിരുവനന്തപുരം ചെമ്പഴന്തിയില്‍ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ, മതേതര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ


