സ്വകാര്യ ലോട്ടറി വ്യവസായിയായ സാന്റിയാഗോ മാര്‍ട്ടിനെതിരെ ധനമന്ത്രിയെ ചേർത്ത് വ്യാജ വാര്‍ത്ത നല്കിയ സംഭവത്തില്‍ മാതൃഭൂമിക്ക് സുപ്രീം കോടതിയിലും തിരിച്ചടി. വാർത്ത വ്യാജമായിരുന്നു എന്ന് സമ്മതിച്ചു. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാപ്പ് പറയാമെന്ന് മാതൃഭൂമി സുപ്രീംകോടതിയെ അറിയിച്ചു.
‘ലോട്ടറി മാഫിയ’ പറയാത്ത വാക്ക് വാർത്തയിൽ തിരുകി
സാന്റിയാഗോ മാര്‍ട്ടിനെ മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ‘ലോട്ടറി മാഫിയ’ എന്ന് വിളിച്ചുവെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കേസായത്.
ഈ പ്രോയോഗത്തിനെതിരെ മാര്ട്ടിന് സിക്കിം കോടതിയെ സമീപിച്ചു. മാന നഷ്ടക്കേസായിരുിന്നു. ഇതിൽ മാതൃഭൂമി എഡിറ്റമാരെ വിചാരണ ചെയ്യാമെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടു. വിചാരണ തടയണമെന്നും ഗാങ്ടോക് മജിസ്ട്രേട്ട് പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്നുമുള്ള മാതൃഭൂമിയുടെ ആവശ്യം അന്ന് കോടതി അനുവദിച്ചില്ല. ജസ്റ്റിസ് മീനാക്ഷി മദന്‍ റായ് എന്നിവർ അന്തിമ ഉത്തരവ് നൽകി. പ്രതികള്‍ വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നായിരുന്നു ഉത്തരവ്. മാതൃഭൂമി മാനേജ്മെന്റിനു പുറമെ പത്രത്തിൻ്റെ എംഡി, മാനേജിങ് എഡിറ്റര്‍, ജോയിന്റ് മാനേജിങ് എഡിറ്റര്‍ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍.
സിക്കിം കോടതി ഉത്തവ് മറികടക്കാൻ
പത്രത്തിലും ഓണ്‍ലൈന്‍ പതിപ്പിലും തുടര്‍ച്ചയായി അപകീര്‍ത്തിപരമായ വാര്‍ത്ത നല്കി. അതിന് ഗൂഢാലോചന നടത്തിയെന്നുമാണ് മാര്ട്ടിന് ആരോപിച്ചത്.
വാര്‍ത്തയുടെ പൂര്‍ണ ഉത്തരവാദികള്‍ അച്ചടിക്കുന്നവരാണെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന മാര്‍ട്ടിന്റെ അഭിഭാഷകന് കിഷോര്‍ ദത്തയുടെ വാദം കോടതി സിക്കിം കോടതി ശരിവെച്ചു. മാതൃഭൂമി എഡിറ്റമാരെ വിചാരണ ചെയ്യാമെന്ന് ഉത്തരവിടുകയും ചെയ്തു.
സുപ്രീം കോടതിയിൽ
ഈ ഉത്തരവിനെതിരെ മാതൃഭൂമി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പത്രത്തിനെതിരെ ഐപിസി 499, 500, 501, 502, 120 ബി എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങളാണ് ചുമത്തിയത്. ഇതു റദ്ദാക്കണമെന്നാണ് പത്രം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. പക്ഷെ തിരിച്ചടിയായിരുന്നു ഫലം. കോടതി വാർത്തയിലെ വ്യാജം ശരിവെച്ചു. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സാന്റിയാഗോ മാര്‍ട്ടിനെ മന്ത്രി ലോട്ടറി മാഫിയയെന്ന് വിളിച്ചിട്ടുണ്ടോയെന്ന് ജസ്റ്റിസ് എസ് കെ കൗള്‍ മാതൃഭൂമിയോട് ചോദിച്ചു. എന്നാല്‍, ‘ലോട്ടറി മാഫിയ’യെന്ന് മന്ത്രി പറഞ്ഞിട്ടില്ലെന്നും അദേഹത്തിന്റെ പ്രസ്താവനയുടെ കൂടെ ഇതു ചേര്‍ക്കുകയായിരുന്നുവെന്നും മാതൃഭൂമി സമ്മതിച്ചു. ‘ലോട്ടറി മാഫിയ’ എന്ന വിശേഷണം ഒഴിവാക്കിയിരുന്നെങ്കില്‍ വാര്‍ത്ത ശരിയായിരുന്നുവെന്ന് ജസ്റ്റിസ് എസ് കെ കൗളും അഭയ് പറഞ്ഞു.


