രഹസ്യബന്ധമുണ്ടെന്ന സംശയത്തിൽ ഭർത്താവിൻ്റെ സുഹൃത്തായ യുവതിയെ വാടകഗുണ്ടകളെ കൊണ്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പരാതിയിൽ ഭാര്യയും ക്വട്ടേഷൻ സംഘത്തിലെ ആഞ്ചു പേരും പൊലീസ് പിടിയിലായി.
ഹൈദരാബാദിന് സമീപം കൊണ്ടാപൂരിലെ ശ്രീരാമനഗര്‍ കോളനിയില്‍ താമസിക്കുന്ന ഗായത്രിയെയും വാടക ഗുണ്ടകളായ അഞ്ചുപേരെയുമാണ് സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവിന്റെ സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഗായത്രി ക്വട്ടേഷന്‍ നല്കി. പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.
ഗായത്രിയുടെ ഭര്‍ത്താവ് ശ്രീകാന്തിന്റെ സുഹൃത്തായ യുവതിയെയാണ് പ്രതികള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തത്. മേയ് 26-ാം തീയതി വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ബലാത്സംഗത്തിനിരയായ യുവതിയും ശ്രീകാന്തും ദീര്‍ഘനാളായി സുഹൃത്തുക്കളായിരുന്നു. യു.പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ഇരുവരു എന്നാണ് വിശദീകരണം. പഠനത്തിൻ്റെ പലതവണ യുവതി ശ്രീകാന്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പഴയ വസ്ത്രങ്ങൾ വിൽക്കുന്ന ജോലിയായിരുന്ന ഇവർക്കെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. അവിടെ വെച്ചാണ് ഇരുവരും പരിചയത്തിലാവുന്നത്.
2021 ഒക്ടോബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ ശ്രീകാന്തിന്റെ വീട്ടില്‍ താമസിച്ചു. ഇതോടെയാണ് ഗായത്രി ഭര്‍ത്താവിനെ സംശയിച്ച് തുടങ്ങിയത്. സുഹൃത്തായ യുവതിയും ഭര്‍ത്താവും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നായിരുന്നു ഗായത്രിയുടെ സംശയം. ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ പലതവണ വഴക്കുണ്ടായി. ഇതോടെ സഹപാഠിയായ യുവതി ശ്രീകാന്തിന്റെ വീട്ടില്‍നിന്ന് താമസം മാറുകയും ചെയ്തു.
എന്നാല്‍,ഗായത്രിയുടെ സംശയം തീർന്നില്ല. തുടര്‍ന്നാണ് യുവതിയെ ക്വട്ടേഷന്‍ ബലാത്സംഗത്തിനിരയാക്കാന്‍ തീരുമാനിച്ചത്. ഇതിനായി അഞ്ചംഗ ഗുണ്ടാസംഘത്തെയാണ് ഗായത്രി സമീപിച്ചത്. തുടര്‍ന്ന് ഇവര്‍ വിശദമായ പദ്ധതി ആസൂത്രണം ചെയ്തു.
മേയ് 26-ാം തീയതി ഗായത്രി തന്നെയാണ് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ യുവതിയെ അവിടെ കാത്തിരുന്ന അഞ്ചംഗ ഗുണ്ടാസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പോലീസില്‍ പരാതി നല്കിയാല് ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു പ്രതികളുടെ ഭീഷണി.
എന്നാല്‍ ബലാത്സംഗത്തിനിരയായ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. പിന്നീട് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ സൈബരാബാദ് പോലീസാണ് ഗായത്രി ഉള്‍പ്പെടെ ആറ് പ്രതികളെയും പിടികൂടിയത്.
ഇതിനിടെ ഗായത്രിക്കും ഭർത്താവ് ശ്രീകാന്തിനും എതിരെ ഗായത്രിയുടെ മാതാപിതാക്കൾ രംഗത്ത് എത്തി. തങ്ങളുടെ വീടും സ്ഥലവും കൈക്കലാക്കി എന്നായിരുന്നു പരാതി.