രാഹുലിന് ഒപ്പമുണ്ടായിരുന്നത് പത്രപ്രവർത്തക

കാഠ്മണ്ഡു നിശാക്ലബ്ബിലെ സന്ദര്‍ശനം വിവാദമായതിന് പിന്നാലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം മതിയാക്കി  രാഹുല്‍ ഗാന്ധി കാഠ്മണ്ഡു താഴ്‌വരയിലെ റിസോര്‍ട്ടിലേക്ക് മാറി. തിങ്കളാഴ്ചയാണ് രാഹുല്‍ തന്റെ നേപ്പാളി സുഹൃത്തായ സുമ്‌നിമ ഉദാസിന്റെ വിവാഹപരിപാടിയില്‍ പങ്കെടുക്കുന്നതിനായി കാഠ്മണ്ഡുവിലെത്തിയത്. 

സുഹൃത്തിന്റെ വിവാഹത്തിന് എത്തിയതിന് പിന്നാലെ രാഹുലും മറ്റു സുഹൃത്തുക്കളും ആഡംബരഹോട്ടലായ ടെറസ് റിസോര്‍ട്ടിലേക്ക് താമസം മാറ്റിയതായി സുരക്ഷാ ഉദ്യഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഹിമാലയത്തിന്റെ കാഴ്ചകള്‍ക്ക് പേരുകേട്ട ഹോട്ടലാണ് ടെറസ് റിസോര്‍ട്ട്. സുംനിയയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടെറസ് റിസോര്‍ട്ട്. 

തിങ്കളാഴ്ച രാത്രി നിശാക്ലബ്ബില്‍ ഒരു സ്ത്രീക്കൊപ്പം രാഹുലിനെ കണ്ടതിന് പിന്നാലെയാണ് രാഹുലിന്റെ കാഠ്മണ്ഡു സന്ദര്‍ശനം വിവാദമായത്. ഇതിന്റെ വീഡിയോ വ്യാപകമയാി പ്രചരിക്കുകയും ബിജെപി ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. രാഹുലിനൊപ്പം നിശാക്ലബ്ബില്‍ കണ്ട സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഹൗ യാങ്കിയാണെന്നായിരുന്നു ചിലരുടെ ആരോപണം. എന്നാല്‍ ഈ വാദത്തിന് അടിസ്ഥാനമില്ലെന്നും ഒപ്പമുള്ളയാള്‍ വധുവിന്റെ ബന്ധുവായിരിക്കാമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രാഹുലിന്റെ സന്ദര്‍ശനം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വിവാദമായതോടെ രാഹുലിന്റെ സുരക്ഷ നേപ്പാള്‍ പൊലീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വിവാഹറിസ്പഷ്ന്‍ ഉള്ളതിനാല്‍ അന്നുവരെ രാഹുല്‍ കാഠ്മണ്ഡുവില്‍ തുടരുമെന്നാണ് സൂചന. മ്യാന്‍മറിലെ മുന്‍ നേപ്പാളി അംബാസഡര്‍ ഭീം ഉദാസിന്റെ മകളാണ് സുമ്‌നിമ. കൂടാതെ ന്യൂഡല്‍ഹിയിലെ സിഎന്‍എന്‍ മുന്‍ ലേഖികയായിരുന്നു സുമ്‌നിമ. അതിനിടെയാണ് ഇരുവരും സുഹൃത്തുക്കളായത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...