പണപ്പെരുപ്പം നിയന്ത്രിക്കാനാവാതെ ഇത്തവണയും റിപ്പോ നിരക്ക് വർധിപ്പിക്കാൻ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. കഴിഞ്ഞ തവണത്തേതിന് സമാനമായ നിരക്ക് വര്‍ധന ഇത്തവണയും പ്രഖ്യാപിച്ചേക്കും.
സെപ്റ്റംബര്‍ 30നുള്ള പണവായ്പാ നയത്തില്‍ 0.50ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 35 ബേസിസ് പോയന്റ് മുതല്‍ 60 ബേസിസ് പോയന്റുവരെ വര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്ക് വർധിപ്പിച്ച് കൊണ്ട് വരുന്ന പരിഷ്കരണം സ്വഭാവിമകമായും സാധാരണക്കാരൻ്റെ തലയിൽ വീഴും.
തുടര്‍ച്ചയായി മൂന്നുതവണ ഇതിനകം റിപ്പോ നിരക്ക് വര്‍ധിപ്പിച്ചുകഴിഞ്ഞു. ഇതോടെ റിപ്പോ 5.40ശതമാനമായി. അതായത് നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ വര്‍ധിപ്പിച്ചത് 1.40ശതമാനം. പണപ്പെരുപ്പം നിയന്ത്രിക്കാനായി നോട്ട് നിരോധനം മുതൽ പ്രഖ്യാപിച്ച് നടത്തിയ ഇടപെടലിൻ്റെ പരാജയത്തിന് ശേഷമാണ് ഉയർത്തൽ തന്ത്രം
ഇന്ത്യയുടെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്.
സാധാരണക്കാരൻ്റെ മുതുക് ഒടിയും
2022 വര്‍ഷാവസാനത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ആറ് ശതമാനമാക്കി ഉയര്‍ത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍. ബ്ലൂംബെര്‍ഗിന്റെ പുതിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് മുതലുള്ള മൂന്ന് നീക്കങ്ങളിലായി നടത്തിയ 140 ബേസിസ് പോയ്ന്റ് വര്‍ധനവിന് ശേഷം മോണിറ്ററി പോളിസി കമ്മിറ്റി സെപ്റ്റംബറില്‍ 35 ബേസിസ് പോയ്ന്റും ഡിസംബറില്‍ 25 ബേസിസ് പോയ്ന്റും ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2023 ജൂണ്‍ അവസാനത്തോടെ റിപ്പോ നിരക്ക് 6 ശതമാനത്തിലെത്തുമെന്ന് നേരത്തെ നടത്തിയ സര്‍വേ കണക്കാക്കിയിരുന്നു.
വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ പണപ്പെരുപ്പത്തില്‍ മിതത്വം ഉണ്ടാകുമെന്ന് പ്രവചിച്ചിരുന്നെങ്കിലും സാമ്പത്തിക വിദഗ്ധര്‍ ഇനിയും നിരക്ക് വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
വിലക്കയറ്റം ഇനിയും
ണപ്പെരുപ്പനിരക്ക് വീണ്ടും ഏഴു ശതമാനമായി ഉയർന്നു. ജൂലൈയിൽ 6.7 ശതമാനം രേഖപ്പെടുത്തിയിരുന്ന ചില്ലറവിൽപ്പന വിലയെ ആധാരമാക്കിയുള്ള പണപ്പെരുപ്പം ആഗസ്‌തിൽ ഏഴു ശതമാനമായി. രണ്ടുമുതൽ ആറു ശതമാനമെന്ന റിസർവ് ബാങ്കിന്റെ ‘സഹനപരിധി’ കടന്നുനിൽക്കുന്നതിനാൽ നടപ്പുസാമ്പത്തിക വർഷത്തിൽ വീണ്ടും പലിശനിരക്കുകൾ ഉയർത്താതെ മുന്നോട്ടുപോകുക അസാധ്യമാണ്. പലിശനിരക്ക് ഉയർത്തുന്നതിനെതിരെ ധന മന്ത്രി നിർമല സീതാരാമൻ കണ്ണുരുട്ടുന്നുണ്ടെങ്കിലും ഇന്ത്യയിലും ആഗോള സാമ്പത്തികരംഗത്തും ഉണ്ടായിരിക്കുന്ന രൂക്ഷമായ പണപ്പെരുപ്പത്തെ അവഗണിച്ചു മുന്നോട്ടുപോകാൻ കേന്ദ്രബാങ്കിന് കഴിയില്ല. തുടർച്ചയായ മൂന്നു തവണയിലായി റിപ്പോ നിരക്ക് 5.4 ശതമാനത്തിലേക്ക് ഉയർത്തിയെങ്കിലും പണപ്പെരുപ്പത്തെ വരുതിയിൽ കൊണ്ടുവരാൻ റിസർവ് ബാങ്കിന് ഇനിയും സാധിച്ചിട്ടില്ല. അവശ്യസാധനങ്ങളുടെ അടക്കമുള്ള മേഖലകളിൽ വലിയതോതിലുള്ള വിലക്കയറ്റത്തിലേക്ക് ഈ പ്രതിസന്ധി നയിക്കുമെന്നത് ഉറപ്പാണ്. ഇതിന്റെ തിക്തഫലങ്ങൾ സാധാരണക്കാരനെ അതിശക്തമായി വരിഞ്ഞുമുറുക്കുകയാണ്.


