ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഏഷ്യൻ സാന്നിധ്യം. തിങ്കളാഴ്ച രണ്ട് ഏഷ്യന്‍ ടീമുകള്‍ വ്യത്യസ്ത മത്സരങ്ങളിലായി പേരാടും. ജപ്പാനും ദക്ഷിണ കൊറിയയുമാണ് ഏഷ്യൻ പ്രതീക്ഷയാവുന്നത്.
രാത്രി 8.30-ന് ജപ്പാന് ക്രൊയേഷ്യ രാത്രി
12.30-ന് ബ്രസീല്‍ ദക്ഷിണ
ബ്രസീല്‍ – ദക്ഷിണ കൊറിയ
ഏഴുതവണ പരസ്പരം മത്സരിച്ചിട്ടുണ്ട്. ഇതിൽ ആറിലും ബ്രസീലിനായിരുന്നു ജയം. ഒരുതവണ ദക്ഷിണകൊറിയ വിജയിച്ചു. ബ്രസീലിനെ പരിക്ക് അലട്ടുന്നുണ്ട്. അലക്സ് സാന്‍ഡ്രോ, ഡാനിലോ എന്നിവരുടെ കാര്യം സംശയത്തിലാണ്. പരിക്കുള്ള ഗബ്രിയേല്‍ ജെസ്യൂസും അലക്സ് ടെല്ലസും പുറത്തായിക്കഴിഞ്ഞു. ബ്രസീല്‍ ശൈലി- 4-1-4-1. ദക്ഷിണകൊറിയ- 4-2-3-1.
നെയ്മർ പരിശീലനത്തിന് എത്തിയാ കളത്തിലിറങ്ങും എന്ന് പരിശീലകൻ പറഞ്ഞിട്ടുണ്ട്. ഇതു പ്രകാരം പരിശീലനത്തിന് എത്തുകയും ചെയ്തിരുന്നു. അവസാന മത്സരത്തില്‍ കാമറൂണിനോടേറ്റ തോല്‍വി മറക്കാനുള്ള ജയമായിരിക്കും പരിശീലകന് ടിറ്റെയുടെ ലക്ഷ്യം. അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച ആവേശവുമായിട്ടായിരിക്കും കൊറിയ എത്തുക.
രണ്ടാംമത്സരത്തിനു സ്റ്റേഡിയത്തിലെത്തിയ ടീമിനൊപ്പം നെയ്മര്‍ എത്തിയിരുന്നില്ല. ചികിത്സയ്ക്കായി ഹോട്ടലില്‍ത്തന്നെ തങ്ങുകയായിരുന്നു. എന്നാല്‍, മൂന്നാംമത്സരത്തിനെത്തിയ ടീമിനൊപ്പം നെയ്മറും മൈതാനത്തെത്തി. സന്തോഷവാനായാണ് നെയ്മറെ അന്നുകണ്ടത്. പരിക്ക് മാറി അടുത്ത കളിയില്‍ സൂപ്പര്‍താരം ഇറങ്ങുമെന്നാണ് പ്രതീക്ഷ
ജപ്പാന് – ക്രൊയേഷ്യ
മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഓരോ വിജയം വീതം നേടി. ഒരു മത്സരം സമനിലയിലായി. ജര്‍മനി, സ്പെയിന് ടീമുകളെ 2-1 ന് അട്ടിമറിച്ച ജപ്പാന് ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ഇതിനുമുമ്പ് മൂന്നുതവണ പ്രീക്വാര്‍ട്ടറിലെത്തിയ ജപ്പാന് മൂന്നുതവണയും തോറ്റുമടങ്ങുകയാണുണ്ടായത്.
കഴിഞ്ഞ 10 മത്സരങ്ങളില്‍ ക്രൊയേഷ്യ ഒമ്പതും തോറ്റിട്ടില്ല. മുമ്പ് രണ്ടുതവണ നോക്കൗട്ട് ഘട്ടത്തില്‍ കടന്നപ്പോഴും ക്രൊയേഷ്യ തോറ്റിട്ടില്ല.
ജപ്പാന് 3-4-3 ശൈലിയില്‍ ഇറങ്ങാനാണ് സാധ്യത. തുടര്‍ച്ചയായ മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ കൊ ഇടാക്കുരയ്ക്ക് പ്രീക്വാര്‍ട്ടറില്‍ ഇറങ്ങാനാവില്ല. തോല്‍വിയറിയാതെ ഗ്രൂപ്പ് എഫ് രണ്ടാംസ്ഥാനക്കാരായാണ് ക്രൊയേഷ്യ എത്തിയത്. ഇറങ്ങാന്‍ സാധ്യതയുള്ള ശൈലി- 4-3-3. പരിക്ക് അലട്ടുന്നില്ല.


