വളര്‍ത്തുനായ ലൈസന്‍സിന് ഇനി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് സന്ദര്‍ശിക്കാതെ ഓണ്‍ലൈനായി അപേക്ഷിക്കാം. citizen.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലഭ്യമാക്കുക. പേവിഷപ്രതിരോധ കുത്തിവെപ്പെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം. ലൈസന്‍സ് ഓണ്‍ലൈനിലോ തപാലിലോ വാങ്ങിക്കാം.
നഗരസഭകളുടെ കാര്യത്തില്‍ അതതിടത്തെ ബൈലോ പ്രകാരമായിരിക്കും ലൈസന്‍സ് നല്‍കുക. പഞ്ചായത്തുകളില്‍ നായ്ക്കളുടെ ലൈസന്‍സ് ഫീസ് ഒക്ടോബര്‍ 15 മുതല്‍ 50 രൂപയാണ്. നേരത്തേ 10 രൂപയായിരുന്നു. വളര്‍ത്തുനായ്ക്കള്‍ക്ക് മൃഗാശുപത്രിയില്‍ നടത്തുന്ന പേവിഷപ്രതിരോധ വാക്സിന് സൗജന്യമാണ്. എന്നാൽ ടിക്കറ്റ് നിരക്കായി 15 രൂപയും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിന് 15 രൂപയും ചേര്‍ത്ത് 30 രൂപ ഈടാക്കും.
തെരുവുനായ്ക്കളുടെ കുത്തിവെപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് വിരമിച്ച ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെ ദിവസവേതനത്തിന് നിയോഗിക്കാനും നിർദ്ദേശിച്ചു.


