ശ്രദ്ധ തിരിക്കാൻ ദുരൂഹത സൃഷ്ടിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ്റെ എഫ് ബി പോസ്റ്റ്

പിടക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിൽ സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജനശ്രദ്ധ തിരിച്ചുവിടാന്‍ ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിട്ടപ്പോള്‍ അത് അയാളുടെ കയ്യില്‍ കിടന്നു തന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നുവെന്നും കെ.സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മണ്ടത്തരങ്ങള്‍ക്കും വിടുവായത്തങ്ങള്‍ക്കും പണ്ടേ പേരുകേട്ട അദ്ദേഹത്തിന്റെ പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ജനങ്ങള്‍ക്ക് സത്യം ബോധ്യപ്പെടുത്തി കൊടുത്തിട്ടുണ്ട്. കണ്‍വീനറുടെ തലയിലെ വെടിയുണ്ട മജ്ജയില്‍ ലയിച്ച് ഇല്ലാതായത് പോലെ ഓഫീസിന് പടക്കമെറിഞ്ഞയാളും മാഞ്ഞുപോകുന്ന കാഴ്ച കണ്ട് കേരളം ചിരിക്കുകയാണെന്നും സുധാകരന്‍ പരിഹസിച്ചു.

മുഖ്യമന്ത്രി സമ്പൂർണ്ണ പരാജയം

ശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായി, കൈയ്യിലെ അടുത്ത ആയുധമായ സോളാര്‍ കേസ് വിവാദ നായികയെയും രംഗത്തിറക്കിയിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കള്‍ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നാടിനോടും നാട്ടുകാരോടും എന്തിന് സ്വന്തം പാര്‍ട്ടി അണികളോടുപോലും ഒരിത്തിരി സ്‌നേഹമില്ലാത്ത താങ്കള്‍ (മുഖ്യമന്ത്രി പിണറായി വിജയന്‍) സമ്പൂര്‍ണ പരാജയമാണെന്നും സുധാകരന്‍ ആരോപിച്ചു.

ഫേസ് ബുക്ക് പോസ്റ്റ്

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...