സംസ്ഥാന ഗവർണർ എന്ന നിലയ്ക്ക് രാഷ്ട്രീയം മറന്ന് ഒന്നിച്ചതോടെ പശ്ചിമ ബംഗാൾ ഗവർണറെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഗവർണർ മുഖ്യമന്ത്രി ബന്ധങ്ങൾ വഷളായ സംസ്ഥാനങ്ങളിൽ നിന്നും ഭിന്നമായി സമവായ നിലപാട് തുടർന്നതോടെ ബി.ജെ.പി. സംസ്ഥാന നേതൃത്വം അതൃപ്തി പരസ്യമാക്കി. ഇതിന് പിന്നാലെയാണ് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.
ജയ് ബംഗ്ല മുദ്രാവാക്യത്തിലും അതൃപ്തി
ബംഗാളിൽ വ്യാപകമായി ഉപയോഗിച്ചുപോരുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ സംസ്ഥാന ബി.ജെ.പി. നേതൃത്വം കടുത്ത നിലപാടിലേക്ക് മാറി. മമതയുമായി ഗവര്‍ണര്‍ പ്രകടിപ്പിക്കുന്ന ചങ്ങാത്തത്തില്‍ ബി.ജെ.പി. നേതൃത്വം അസ്വസ്ഥമായതിന് തുടർച്ചയായാണ് ഇത്.
ജഗ്ദീപ് ധൻകറുടെ കാലഘത്തിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് പുതിയ ഗവർണർ പ്രകടിപ്പിച്ചത്. പെർഫടക്ട് ജൻ്റിൽ മാൻ അദ്ദേഹം ബംഗാളിന് പുരോഗതിക്ക് സഹായകമാവും എന്നാണ് ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തിരികെ മമതാ ബാനർജിയെ ആർട്ടിസ്റ്റിക് സീയം ഓഫ് പോയറ്റിക് സ്റ്റേറ്റ് എന്നാണ് ആനന്ദ ബോസ് വിശേഷിപ്പിച്ചത്.
പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായി അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വം ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി തന്നെ ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഗവർണറെ കൊണ്ടു വന്ന് ഏറ്റുമുട്ടാൻ കാത്തിരുന്നവരെ നിരാശപ്പെടുത്തി
ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ സെറോക്സ് മെഷീനായി എന്നായിരുന്നു രാജ്യസഭാ എം.പി. സ്വപന്‍ദാസ് ഗുപ്തയുടെ ആരോപണം. ഇതിന് പിന്നാലെ സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളില്‍ നീരസം പ്രകടിപ്പിച്ചു. ഗവര്‍ണര്‍ ക്ഷണിച്ച പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് സുവേന്ദു പരസ്യമായി പ്രഖ്യാപിച്ചു. ബി.ജെ.പി. നേതാക്കളാണ് ഇരുവരും.
ഗവര്‍ണര്‍ക്കെതിരായ ബി.ജെ.പിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അടുത്ത സുഹൃത്താണ് സ്വപന്‍ദാസ് ഗുപ്ത. മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെ വഴിയല്ല നിലവിലെ ഗവര്‍ണര്‍ സ്വീകരിച്ചത്. അതിനാലാണ് സ്വപന്‍ദാസ് ഗുപ്ത വിമര്‍ശനവുമായി രംഗത്തെത്തിയതെന്ന് തൃണമൂല്‍ എം.പി. സൗഗത റോയ് പറഞ്ഞു.


