സംസ്ഥാന നിയമസഭാ രംഗത്ത് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി ശശി തരൂർ എം.പി. ഓർത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തരൂർ ഇക്കാര്യം അറിയിച്ചത്.
കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും ആവശ്യപ്പെടുമ്പോള്‍ പറ്റില്ലെന്ന് എങ്ങനെ പറയുമെന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.
തൻ്റെ മനസിലോ പ്രവൃത്തിയിലോ ജാതിയില്ലെന്നും കേരളത്തിൽ സജീവമാകണമെന്ന ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഉപദേശം ബഹുമാനത്തോടെ കാണുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു. കേരളത്തിൽ ഇനി സജീവമായി ഉണ്ടാകുമെന്നും തരൂർ പറഞ്ഞു. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്ന് ബാവയോട് തരൂര്‍ പറഞ്ഞു.


